ജനം തിരസ്കരിച്ച കെ-റെയിൽ പദ്ധതി അനുവദിക്കില്ല -ആര്യാടൻ ഷൗക്കത്ത്

ചങ്ങരംകുളം: കനത്ത സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന കെ-റെയിൽ പദ്ധതി ഏതുവിധേനയും നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം നടപ്പാവില്ലെന്ന് സംസ്കാര സാഹിതി ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്. 'കെ-റെയിൽ വേഗമല്ല വേദനയാണ്' മുദ്രവാക്യമുയർത്തി ജില്ലയിലെത്തുന്ന സംസ്കാര സാഹിതി സംസ്ഥാന കലാജാഥക്ക്​ സ്വീകരണം ഒരുക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്​കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം സംസ്കാര സാഹിതി ചെയർമാൻ ടി.പി. ശബരീഷ്​ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ സമദ് മങ്കട മുഖ്യപ്രഭാഷണം നടത്തി. പടം സംസ്കാര സാഹിതി സംസ്ഥാന കലാജാഥ സ്വീകരണ സ്വാഗതസംഘം രൂപവത്​കരണ യോഗത്തിൽ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.