മാ​വോ​വാ​ദി​ നേ​താ​വ് സാ​വി​ത്രി​യെ കോ​ട​തി​യി​ൽ

ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്നു

മാവോവാദി​ നേതാവ് സാവിത്രിയെ നാല് ദിവസം പൊലീസ് കസ്​റ്റഡിയിൽ വിട്ടു

മഞ്ചേരി: ഫോറസ്​റ്റ്​ ഔട്ട് പോസ്​റ്റിൽ​ അതിക്രമം നടത്തിയ കേസിൽ മാവോവാദി നേതാവ് ചിക്കമംഗളൂരു മടിക്കേരി സ്വദേശി സാവിത്രിയെ (32) നാല് ദിവസം പൊലീസ് കസ്​റ്റഡിയിൽ വിട്ടു. ഡിസംബർ 13 വരെയാണ് ജില്ല സെഷൻസ് കോടതി ഇവരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടത്. രാവിലെ 11.30ഓടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പൊലീസി​ൻെറ നേതൃത്വത്തിൽ കനത്ത സുരക്ഷ വലയത്തിലായിരുന്നു ഇവരെ എത്തിച്ചത്. 2015 ഡിസംബർ 18നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടം ടി.കെ കോളനിക്കു സമീപം പൂത്തോട്ടക്കടവ് ഫോറസ്​റ്റ്​ ഔട്ട് പോസ്​റ്റിൽ അതിക്രമം നടത്തുകയും വനം വാച്ചറെയും രണ്ട് സുഹൃത്തുക്കളെയും ആയുധം ധരിച്ചെത്തിയ മാവോവാദി​ സംഘം ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സൈലൻറ്​ വാലിയിലേക്ക് തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്​തെന്നാണ് കേസ്. ഔട്ട്പോസ്​റ്റിൽ അതിക്രമിച്ചു കയറി സർക്കാർ വിരുദ്ധ പോസ്​റ്റർ പതിക്കുകയും ചെയ്തു. നവംബർ ഒമ്പതിനാണ് സാവിത്രിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സോമൻ, സുന്ദരി തുടങ്ങിയവരും കേസിൽ പ്രതികളാണ്​.

Tags:    
News Summary - Maoist leader Savitri remanded in police custody for four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.