കോ​ട്ട​പ്പ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച വെൻറി​ലേ​റ്റ​റോ​ടു​കൂ​ടി​യ മെ​ഡി​ക്ക​ൽ ഐ.​സി.​യു സന്ദർശിക്കു​ന്ന പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ

മ​ല​പ്പു​റം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സ​ക്ക് 115 കി​ട​ക്ക​ക​ൾ; 10ൽ ​വെൻറി​ലേ​റ്റ​ർ, 45ലും ​ഓ​ക്സി​ജ​ൻ

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി​യി​ലെ ഗ​വ. താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർട്ടേ​ഴ്സി​ൽ സ​ജ്ജ​മാ​ക്കി​യ വെൻറി​ലേ​റ്റ​ർ ഐ.​സി.​യു​വും കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി‍െൻറ അ​നു​മ​തി​യോ​ടെ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച 1.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. 1.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​രു​ക്കി​യ ആ​ധു​നി​ക ഐ.​സി.​യു​വി​ല്‍ വെൻറി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ​ത്ത് കി​ട​ക്ക​ക​ളും അ​ഞ്ച് ഹൈ ​ഡി​പ്പ​ൻ​ഡ​ൻ​സ് യൂ​നി​റ്റു​ക​ളു​മു​ണ്ട്.

10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​ത്. ഐ.​സി.​യു​വി​ലു​ള്ള 15 കി​ട​ക്ക​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ വാ​ര്‍ഡു​ക​ളി​ലെ 30 കി​ട​ക്ക​ക​ളി​ലും ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ള്‍ക്കാ​യി ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള 45 കി​ട​ക്ക​ക​ളു​ള്ള ഏ​ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഇ​ത് മാ​റി. വെൻറി​ലേ​റ്റ​ര്‍ ഐ.​സി.​യു​വി​ല്‍ 15 എ​ണ്ണം കൂ​ടി​യാ​യ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ക്കാ​യി മാ​ത്രം 115 കി​ട​ക്ക​ക​ളാ​യി. ഐ.​സി.​യു​വി​നു പു​റ​മെ പ​ഴ​യ ബ്ലോ​ക്കി​ല ര​ണ്ട് നി​ല​ക​ളി​ലാ​യു​ള്ള ര​ണ്ട് വാ​ര്‍ഡു​ക​ളി​ല്‍ 50 പേ​രെ വീ​തം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ മി​ക​വി​ന് ന​ഗ​ര​സ​ഭ ഏ​ര്‍പ്പെ​ടു​ത്തി​യ ഉ​പ​ഹാ​ര​ങ്ങ​ള്‍ ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ. ഷി​ബു​ലാ​ല്‍, ഡി.​ആ​ര്‍.​ഡി.​എ പ​ദ്ധ​തി ഡ​യ​റ​ക്ട​ര്‍ പ്രീ​തി മേ​നോ​ന്‍, ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ മ​ല​പ്പു​റം ബ്ലോ​ക്ക് അ​സി. എ​ൻ​ജി​നീ​യ​ര്‍ മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ക്ക് ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ കൈ​മാ​റി.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ഫൗ​സി​യ കൊ​ന്നോ​ല, കൗ​ൺ​സി​ല​ർ ഒ. ​സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം. ​ജോ​ബി​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ലി​ഗ​ര്‍ ബാ​ബു സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി​ദ്ദീ​ഖ് നൂ​റേ​ങ്ങ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​രോ​ഗ്യ​ മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ ഇ​ട​തു കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു

മ​ല​പ്പു​റം: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വെൻറി​ലേ​റ്റ​ർ ഐ.​സി.​യു ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​ത്ത​ത് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​െൻറ സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ​ത്തി‍െൻറ ഭാ​ഗ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ. ആ​ശു​പ​ത്രി മാ​നേ​ജ്മെൻറ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​ന കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല.

ന​ഗ​ര​സ​ഭ കോ​ർ​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ഷ​യം സി.​പി.​എം ക​ക്ഷി നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ൻ ഉ​ന്ന​യി​ക്കു​ക​യും ഉ​ദ്ഘാ​ട​ന​ത്തി​ന് ല​ഭ്യ​മാ​ണോ എ​ന്ന​റി​യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. ശേ​ഷം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നോ​ട് ബ​ന്ധ​പ്പെ​ടാ​നും മെ​യി​ൽ അ​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ​മേ ത​ന്നെ ശി​ലാ​ഫ​ല​കം വ​രെ ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​വെ​ച്ചി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​കാ​ര്യ​വും ഇ​ട​തു മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - 115 beds for malappuram Taluk hospital covid implants; Ventilator in 10 and oxygen in 45

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.