പെരിന്തൽമണ്ണ: 17,000 പൾസ് ഒാക്സിമീറ്റർ ജില്ലയിൽ സൗജന്യമായി വിതരണം ചെയ്തതായി ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഒരു പി.എച്ച്.സിയിൽ 100 മുതൽ 500 വരെ എണ്ണം നൽകി. ഒാക്സിജൻ അളവും പൾസ് നിരക്കും കുറഞ്ഞാൽ മെഡിക്കൽ ഒാഫിസറെ ബന്ധപ്പെടണം. ഹോം ക്വാറൻറീനിൽ കഴിയുന്നവർക്കാണ് നിലവിൽ പൾസ് ഒാക്സിമീറ്റർ സൗകര്യം.
ഗവ. കോവിഡ് ആശുപത്രികളിലും പ്രഥമഘട്ട ചികിത്സ കേന്ദ്രങ്ങളിലും (എഫ്.എൽ.ടി.എസ്) ഇതുവരെ 1673 ബെഡുകളാണ് തയാറാക്കിയത്. 793 എണ്ണത്തിലാണ് രോഗികൾ കിടക്കുന്നത്. ഇതിൽ 152 ബെഡ് ഐ.സി.യു ബെഡാണ്. 79 ബെഡുകളാണ് ഉപയോഗിക്കുന്നത്.
കോവിഡ് പോസിറ്റിവായവർക്കുള്ള താൽക്കാലിക പരിചരണ കേന്ദ്രങ്ങളിൽ 2666 ബെഡുകളാണുള്ളത്. ജില്ലയിൽ 53 പഞ്ചായത്തുകളിൽ നിലവിൽ സൗകര്യമുണ്ട്. 30 ശതമാനം െടസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങളിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഒാക്സിജൻ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ല ഒാഫിസർമാരെ ഉൾപ്പെടുത്തി കോർകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ല വ്യവസായ കേന്ദ്രം മാനേജർ, ആർ.ടി.ഒ (എൻഫോഴ്സ് മെൻറ്) ഡി.എം.ഒ തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ല ഒാഫിസർമാർ ഇതിലുണ്ട്.
ശ്വാസ തടസ്സമുള്ളവർക്കായി 950 ബെഡ് ജില്ലയിലുണ്ട്. വോട്ടെണ്ണൽ ദിനം വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപവും പുറത്തും പൊലീസ് പട്രോളിങ് ഊർജിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.