മലപ്പുറം: സർക്കാർ നിർദേശത്തെ തുടർന്ന് കോവിഡ് രോഗികൾക്ക് 50 ശതമാനം കിടക്കകൾ സ്വകാര്യ ആശുപത്രികളിലും ഒരുക്കുന്നു. ആശുപത്രിയിൽ എത്തുന്ന 25 ശതമാനം രോഗികളെയും സർക്കാർ നിർദേശിക്കുന്ന 25 ശതമാനം രോഗികളെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. സർക്കാറിെൻറ കോവിഡ് വാർ റൂം നിർദേശപ്രകാരമാണ് രോഗികളെ അഡ്മിറ്റ് ചെയ്യുക.
പി.എസ്.എം.എ സഹകരണ ആശുപത്രിയിൽ 50 കിടക്കകളാണ് ഒരുക്കിയത്. നാല് ഐ.സി.യു ബെഡുകളുമുണ്ട്. വെൻറിലേറ്റർ സൗകര്യമില്ല. എന്നാൽ, ഓക്സിജൻ ക്ഷാമമുണ്ട്. രണ്ട് ദിവസത്തേക്ക് കൂടിയുള്ള ഓക്സിജനാണുള്ളത്. ഓർഡർ ചെയ്യുന്നതിെൻറ പകുതി മാത്രമാണ് കിട്ടുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സഹകരണ ആശുപത്രിക്ക് മുന്നിൽ കോവിഡ് ആശുപത്രി ആരംഭിക്കുന്നതിന് ജില്ല ഭരണകൂടത്തിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായി 40 കിടക്കകളുള്ള ആശുപത്രിക്ക് ഒരുകോടിയാണ് ചെലവ്. ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. എം.ബി.എച്ച് ആശുപത്രിയിൽ 30 കിടക്കകളാണ് ഒരുക്കിയത്. ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നതിനാൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അതേസമയം, മലപ്പുറം താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി ഇതുവരെ മാറ്റിയിട്ടില്ല. 30ഓളം രോഗികൾക്കുള്ള കിടക്കകളുണ്ട്. എന്നാൽ വെൻറിലേറ്റർ, ഐ.സി.യു സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.