പട്ടിക്കാട്: സംസ്ഥാനപാതക്ക് കുറുകെ മരം വീണ് ഗതാഗതം മുടങ്ങി. പട്ടിക്കാട്- വടപുറം സംസ്ഥാന പാതയില്‍ ഒറവംപുറം ജി.യു.പി സ്കൂളിന് സമീപമാണ് വാകമരം വീണ് ഗതാഗതം മുടങ്ങിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയാണ് ഉണങ്ങി ദ്രവിച്ച മരം നിലംപൊത്തിയത്. സ്കൂളിന് അവധിയായതും റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതും വലിയ അപകടം ഒഴിവാക്കി. സമീപത്തെ വൈദ്യുതി തൂണും തകര്‍ന്നു. തുടര്‍ന്ന് ട്രോമ കെയര്‍ പാണ്ടിക്കാട് സ്റ്റേഷന് യൂനിറ്റ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി. അര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രോമ കെയര്‍ ടീം ലീഡര്‍ കെ. മുജീബ്, ഡെപ്യൂട്ടി ലീഡര്‍ ഫിറോസ് കുറ്റിപ്പുളി, ഹമീദ്, റസാഖ് വള്ളിക്കാടന്, ബഷീര്‍ മൂര്‍ഖന്‍, നാട്ടുകാരായ എന്‍.കെ. ഷാഹുല്‍, ഒ.പി. മജീദ്, രാജേഷ്, കെ.കെ. മൊയ്തീന് കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.