മലപ്പുറം: മുണ്ടുപറമ്പിന് സമീപത്ത് കാട്ടുങ്ങൽ വളവിൽ കാർ 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11.20നാണ് സംഭവം. നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഉടൻ ബോണറ്റിന്റെ ഭാഗത്ത് സ്പാർക്കുണ്ടായി തീ പിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തി. വാഹനം താഴെ വീഴുന്ന സമയംതന്നെ നിസ്സാര പരിക്കുകളേറ്റ വാഹനത്തിലെ രണ്ട് യാത്രക്കാരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് എത്തിയ മലപ്പുറം യൂനിറ്റ് അഗ്നിരക്ഷാ സേന ഉടൻ തീയണച്ചു. റൂട്ടിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. രക്ഷാപ്രവർത്തനത്തിന് സേനാംഗങ്ങളായ യു. ഇസ്മായിൽ ഖാൻ, കെ. സിയാദ്, അബ്ദുൽ മുനീർ, ഫസലുല്ല, ടി.കെ. നിഷാന്ത്, കെ. അഫ്സൽ, വി. വിപിൻ ഹോം ഗാർഡ്മാരായ അശോക് കുമാർ, ടി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.