മഞ്ചേരി: ട്രിപ്ൾ ലോക്ഡൗൺ ലംഘിച്ച് നെല്ലിക്കുത്തിൽ യുവാക്കൾ സംഘടിച്ച് കോഴി ചുട്ടെങ്കിലും കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പൊലീസെത്തിയതോടെ പാതിവഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്താണ് സംഭവം.
പ്രദേശവാസികളാണ് റബർ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കോഴി ചുടാനുള്ള സജ്ജീകരണങ്ങളുമായി എത്തിയത്. പാചകം പുരോഗമിക്കുന്നതിനിടെ മഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെ യുവാക്കൾ ചിക്കൻ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിൽ കൂട്ടംകൂടിയിരുന്ന് പാചകവും മീൻപിടിത്തവും വ്യാപകമാണ്. സംഘം ചേർന്നിരിക്കുന്ന ഷെഡുകൾ പൊലീസിെൻറ നേതൃത്വത്തിൽ പൊളിച്ച് മാറ്റുന്നുണ്ട്. വരുംദിവസങ്ങളിൽ ആകാശ നിരീക്ഷണം നടത്തി നിയമലംഘകരെ പിടികൂടാനാണ് തീരുമാനം. ജില്ലയിൽ എ.ഡി.ജി.പി, ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.