മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റ്​ ക​വാ​ട​ത്തി​ലെ മ​ദ്യ നി​രോ​ധ​ന സ​മി​തി സ​ത്യ​ഗ്ര​ഹ സ​മ​രം

മ​ദ്യ​നി​രോ​ധ​ന സ​മി​തി സ​ത്യ​ഗ്ര​ഹ​ത്തി​ന് ഒ​രു വ​ർ​ഷം; നി​ല​നി​ൽ​പി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​മ​രക്കാർ

മ​ല​പ്പു​റം: സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​ന​മെ​ന്ന ല​ക്ഷ്യ​വു​മാ​യി മ​ദ്യ നി​രോ​ധ​ന സ​മി​തി മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ന് മു​മ്പി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹ​ത്തി​ന് ബു​ധ​നാ​ഴ്ച ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ നി​ല​നി​ൽ​പി​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് സ​മ​ര പ്ര​വ​ർ​ത്ത​ക​ർ. 2023 ആ​ഗ​സ്റ്റ് 14ന് ​സ്ഥാ​പി​ച്ച സ​മ​ര​പ്പന്ത​ലിന് ക​ന​ത്ത മ​ഴ​യി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​പ്പോ​ൾ, പു​തു​ക്കി​പ്പ​ണി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പൊ​ളി​ച്ച് മാ​റ്റി​യി​രു​ന്നു. സ്ഥി​രം ഷെ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണം മ​ല​പ്പു​റം പൊ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​രു​ന്നു.

സ്ഥി​രം സ​മ​ര​പ്പന്ത​ൽ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക​മാ​യി വ​ലി​ച്ചു​കെ​ട്ടി​യ ടാ​ർ​പാ​യ​യു​ടെ ചു​വ​ട്ടി​ലി​രു​ന്ന്, സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​മ​ര​ക്കാ​ർ.

എ​ൽ.​ഡി.​എ​ഫ്​ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മ​ദ്യ ഉ​പ​ഭോ​ഗം, ല​ഭ്യ​ത എ​ന്നി​വ കു​റ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ക, പ്രൈ​മ​റി ക്ലാ​സ് മു​ത​ലു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക, പ്രാ​ദേ​ശി​ക മ​ദ്യ​നി​രോ​ധ​ന ജ​നാ​ധി​കാ​ര വ​കു​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ്ര​മു​ഖ നേ​താ​ക്ക​ളും പ​രി​സ്ഥി​തി, പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു.

ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കും​വ​രെ സ​മ​ര​മു​ഖ​ത്ത് തു​ട​രു​മെ​ന്ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ്​ ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്​

മ​ല​പ്പു​റം: അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 365ാം ദി​ന സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ്പ് ജ്യോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 10.30ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ ബ​ഷീ​ർ അ​രി​മ്പ്ര (എ​സ്.​വൈ.​എ​സ്), ടി.​കെ. ക​ബീ​ർ (കെ.​എ​ൻ.​എം.), ഡോ. ​നൗ​ഷാ​ദ് ആ​ല​പ്പു​ഴ (കെ.​എ​ൻ.​എം മ​ർ​ക്ക​സു​ദ്ദ​അ​വ), താ​ജു​ദ്ദീ​ൻ മ​ല​പ്പു​റം (വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വി​ങ്), അ​ഡ്വ. എ​ൻ.​കെ. മ​ജീ​ദ് (ആ​സാ​ദ് ഫൗ​ണ്ടേ​ഷ​ൻ), ബാ​സി​ത് താ​നൂ​ർ (ഫ്ര​ട്ടേ​ണി​റ്റി മൂ​വ്മെ​ന്‍റ്), ഇ​യ്യ​ച്ചേ​രി പ​ത്മി​നി (മ​ദ്യ​നി​രോ​ധ​ന മ​ഹി​ള വേ​ദി) എ​ന്നി​വ​ർ സം​സാ​രി​ക്കും.

Tags:    
News Summary - Alcohol Prohibition Committee protest- one year-Warriors in the Battle for existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.