താനൂർ: താനൂർ ഹാർബറിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റിൽ അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. സൈഡ് സ്ലാബ് ഇടിഞ്ഞുവീണതിനെ തുടർന്ന് പ്ലാന്റിലെ അമോണിയം പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെ അമോണിയം പരിസരപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
താനൂർ പൊലീസ്, താനൂരിൽനിന്നും തിരൂരിൽനിന്നുമുള്ള അഗ്നിരക്ഷാസേന എന്നിവർ രക്ഷാപ്രവർത്തനം നടത്തി ചോർച്ചക്ക് പരിഹാരം കണ്ടു. നഗരസഭ ചെയർമാൻ റഷീദ് മോര്യ, വാർഡ് കൗൺസിലർ പി.പി. മുസ്തഫ, വില്ലേജ് ഉദ്യോഗസ്ഥർ, ടി.ഡി.ആർ.എഫ് വളന്റിയർമാർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സ്ലാബ് പൊട്ടി വീഴാൻ കാരണമായതെന്നറിയുന്നു. കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചശേഷമേ ഐസ് ഫാക്ടറി പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടത്തിന്റെ കാലപ്പഴക്കം അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ റഷീദ് മോര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.