മൊറയൂര്‍: വിദ്യാഭ്യാസ രംഗത്തും ഭൗതിക സാഹചര്യത്തിലും മികവിലേക്കുയരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷനല്‍ അസ്സസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) എ പ്ലസ് അംഗീകാരത്തിന് മോങ്ങം അന്‍വാറുല്‍ ഇസ്ലാം വനിത അറബിക് കോളജ് അര്‍ഹമായി.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം പ്രത്യേക സംഘം പരിശോധനക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഗ്രേഡ് പട്ടികയില്‍ ഇടംപിടിച്ചത്. ഓപണ്‍ സ്റ്റേജ്, മോയിന്‍കുട്ടി വൈദ്യര് സ്ക്വയര്‍, ബയോഡൈവേഴ്സിറ്റി പാര്‍ക്ക്, ഹെര്‍ബല്‍ ഗാര്ഡന്, ഡേ കെയര്‍ സെന്റര്‍, യോഗ ഫിറ്റ്നസ് സെന്റര്‍, സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫിസിക്കല്‍ എജുക്കേഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കോളജിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.