മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്‌സിക്യൂട്ടിവ് കമ്മിറ്റി, പബ്ലിസിറ്റി ആൻഡ് സ്‌പോണ്‍സര്‍ഷിപ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് ആൻഡ് എക്യൂപ്‌മെന്‍റ് കമ്മിറ്റി, അക്കമഡേഷന്‍ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, സെക്യൂരിറ്റി ആൻഡ് പാര്‍ക്കിങ് കമ്മിറ്റി എന്നീ കമ്മിറ്റികളാണ് യോഗം ചേര്‍ന്നത്.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍ഷിപ്പിെൻറ ഒരുക്കം വിലയിരുത്തിയ എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ കമ്മിറ്റിയുമായി ചര്‍ച്ചചെയ്തു പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദേശിച്ചു.
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന സ്റ്റേഡിയം പരിശീലന ഗ്രൗണ്ടുകള്‍ എന്നിവയില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഗ്രൗണ്ട് ആൻഡ് എക്യൂപ്‌മന്‍റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അതിവേഗം പൂര്‍ത്തിയാക്കാൻ ഓര്‍ഗനൈസിങ് കമ്മിറ്റി നിര്‍ദേശം നല്‍ക്കി. മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് എന്നീ തീയതികളില്‍ സംഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി വിളമ്പര ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. മത്സരത്തിന് എത്തുന്ന തരാങ്ങള്‍ക്ക് ഒരുക്കേണ്ട തമാസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും അക്കമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി വിലയിരുത്തി. കളിക്കാരുടെ സുരക്ഷയും സ്റ്റേഡിയത്തിലെ പാര്‍ക്കിങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെക്യൂരിറ്റി കമ്മിറ്റി ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.