നിലമ്പൂർ: ചാലിയാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചുള്ളിക്കൊമ്പനെന്ന ഒറ്റയാന്റെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രാത്രിയും കൃഷിയിടത്തിലിറങ്ങിയ കൊമ്പൻ നിരവധി കർഷകരുടെ വിളകൾ നശിപ്പിച്ചു. വനാതിർത്തിയിൽ തമ്പടിക്കുന്ന കൊമ്പൻ ഇരുട്ട് വീഴുന്നതോടെ കൃഷിയിടത്തിലേക്കിറങ്ങുകയാണ്.
എരഞ്ഞിമങ്ങാട് പൊയിലായിയിലെ ആലിങ്ങത്തിൽ സലാമിന്റെ വീട്ടുമുറ്റത്തെ കായ്ഫലമുള്ള തെങ്ങ് കഴിഞ്ഞ രാത്രി ആന ചുവടോടെ പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സലാമിന്റെ കൃഷിയിടം ചുള്ളിക്കൊമ്പൻ നശിപ്പിച്ചിരുന്നു. മണ്ണുപ്പാടത്തെ സഹോദരങ്ങളായ പൂവാടി രാജൻ, വിശ്വനാഥൻ, സിദ്ധാർഥൻ, ബാലൻ എന്നിവരുടെ കൃഷിയിടത്തിലെ വാഴകളും, കമുങ്ങുകളും നശിപ്പിച്ചു.
പൊയിലായിലെ വേളക്കോടൻ അബ്ദുല്ലയുടെ സോളാർ വേലി തകർത്താണ് കൊമ്പൻ കൃഷിയിടത്തിലിറങ്ങിയത്. തോട്ടുപൊയിൽ മുണ്ടപ്പാടം സുദർശനൻ, കൃഷ്ണപ്രഭയിൽ രാധിക എന്നിവരുടെ കൃഷികളും നശിപ്പിച്ചു. നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിൽ മൈലാടി മുതൽ എരഞ്ഞിമങ്ങാട് വരെ രാത്രി കാട്ടാനയുടെ സാന്നിധ്യം പതിവായതോടെ യാത്രക്കാരും ഭീതിയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.