കാവനൂർ: കാവനൂരിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. തവരപ്പറമ്പ് സ്വദേശി മുർപ്പൻതൊടി വീട്ടിൽ ശിഹാബിനെയാണ് (38) അരീക്കോട് സർക്കിൾ ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.
നാല് വിദ്യാർഥിനികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. മൂന്നുപേർ വീടെത്തിയതോടെ ഓട്ടോയിൽനിന്ന് ഇറങ്ങി. ഇതിനുശേഷം പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ഓട്ടോയിൽനിന്ന് ചാടിയിറങ്ങിയ പെൺകുട്ടി തൊട്ടടുത്ത വീട്ടിൽ അഭയം തേടി.
അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിഹാബിനെയും ഓട്ടോറിക്ഷയെയും കസ്റ്റഡിയിലെടുത്തത്. ഇയാളെ പോക്സോ ഉൾപ്പെടെ കേസുകൾ ചുമത്തി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ ഉമേഷിെൻറ നേതൃത്വത്തിൽ എസ്.ഐ വിമൽ വി. വിജയൻ, കബീർ, എം. മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.