റോഡരികിൽനിന്ന്​ വീണുകിട്ടിയ പണവും സ്വർണവുമടങ്ങിയ പഴ്​സ്​​ അലി ഉടമക്ക്​ തിരികെ നൽകുന്നു 

വീണുകിട്ടിയ പണവും സ്വർണവും തിരികെ നൽകി ഒാ​േട്ടാ ഡ്രൈവർ

വെട്ടത്തൂർ: റോഡരികിൽനിന്ന്​ വീണുകിട്ടിയ പണവും സ്വർണവുമടങ്ങിയ പഴ്​സ്​​ ഉടമക്ക്​ തിരികെ നൽകി ഒാ​േട്ടാ ഡ്രൈവർ മാതൃകയായി. മണ്ണാർമല പച്ചീരി സ്വദേശി ജമ്മൻകോടൻ അലിയാണ്​​ പണവും സ്വർണവും തിരികെ നൽകിയത്​. പ

ട്ടിക്കാട്​ ചുങ്കത്ത്​ ​ഒാ​േട്ടാ നിർത്തി കടയിലേക്ക്​ സാധനങ്ങൾ വാങ്ങാൻ ഇറങ്ങവെയാണ്​ റോഡരികിൽനിന്ന്​ പഴ്​സ്​​ ലഭിച്ചത്​. തിരിച്ചറിയാനുള്ള വിലാസമോ ഫോൺ നമ്പറോ ഉണ്ടായിരുന്നില്ല. തുടർന്ന്​, സമീപ കടകളിൽ അദ്ദേഹത്തി​െൻറ മൊബൈൽ നമ്പർ നൽകി. ഒാ​േട്ടാ പാർക്കിലെ ഡ്രൈവർമാരെയും വിവരമറിയിച്ചു.

പഴ്​സിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വാകാര്യ ആശുപത്രിയിലെ കുറിപ്പ്​ വെച്ച്​ അന്വേഷിക്കുന്നതിനിടെ ഉടമ ഫോണിൽ ബന്ധപ്പെടുകയും തിരിച്ചുനൽകുകയുമായിരുന്നു. ഇൗസ്​റ്റ്​ മണ്ണാർമലയിലെ കിളിയങ്ങൽ അബ്​ദുല്ലയുടെ ഭാര്യയുടെ പഴ്​സാണ്​​ നഷ്​ടപ്പെട്ടത്​. മണ്ണാർമല ജങ്​ഷനിലെ ഒാ​േട്ടാ ഡ്രൈവറായ അലിയുടെ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാർ പ്രശംസിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.