പൊ​ന്നാ​നി മ​ണ്ഡ​ലം ബാ​ല സൗ​ഹൃ​ദ പ​ദ്ധ​തി ഹൈ​കോ​ട​തി ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാ​ല സൗ​ഹൃ​ദ പ​ദ്ധ​തി​ക്ക് പൊ​ന്നാ​നി​യി​ൽ തു​ട​ക്കം

പൊ​ന്നാ​നി: കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ക്കാ​ര്യം നി​ര്‍വ​ഹി​ക്കാ​ന്‍ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും ഹൈ​കോ​ട​തി ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി. പൊ​ന്നാ​നി മ​ണ്ഡ​ലം ബാ​ല സൗ​ഹൃ​ദ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ള്‍ ഏ​റി വ​രു​ന്ന കാ​ല​മാ​ണി​ത്. ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണ് ഉ​പ​ദ്ര​വി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും. അ​തി​ക്ര​മ​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​തി​നു​ത്ത​ര​വാ​ദി​ക​ള്‍ കു​ട്ടി​ക​ളാ​ണെ​ന്ന പൊ​തു​ബോ​ധ​മാ​ണ് സ​മൂ​ഹ​ത്തെ ന​യി​ക്കു​ന്ന​ത്. ഇ​ത് മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ഇ​ട​പെ​ട​ലാ​ണ് പൊ​തു​സ​മൂ​ഹ​വും ന​ട​ത്തേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു ഗ​താ​ഗ​തം, പൊ​തു​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ബാ​ല സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്നും ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ക, കു​ട്ടി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക, ബാ​ല സാ​ക്ഷ​ര​ത ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്റെ​യും ജി​ല്ല വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ യൂ​നി​റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബാ​ല​സൗ​ഹൃ​ദ മ​ണ്ഡ​ലം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി. പി. ​ന​ന്ദ​കു​മാ​ര്‍ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ശി​വ​ദാ​സ് ആ​റ്റു​പു​റം, ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ബ​ബി​ത ബ​ല്‍രാ​ജ്, റെ​നി ആ​ന്റ​ണി, പി.​പി. ശ്യാ​മ​ളാ ദേ​വി, സി. ​വി​ജ​യ​കു​മാ​ര്‍, ജ​ല​ജ ച​ന്ദ്ര​ന്‍, എ​ന്‍. സു​ന​ന്ദ, സി.​ഡ​ബ്ല്യു.​സി ചെ​യ​ര്‍മാ​ന്‍ എ. ​സു​രേ​ഷ്, വ​നി​ത ശി​ശു ഓ​ഫി​സ​ര്‍ അ​ബ്ദു​ൽ റ​ഷീ​ദ്, ഡി.​സി.​പി.​ഒ ഗീ​താ​ജ്ഞ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Bala Souhrida scheme launched in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.