തുവ്വൂർ: വാഹന പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കിടിച്ച് ഹോം ഗാർഡിന് പരിക്ക്. കരുവാരകുണ്ട് പൊലീസ് സ്റ്റേഷന് കീഴിലെ ഹോം ഗാർഡ് സേതുമാധവനാണ് ഗുരുതര പരിേക്കറ്റത്.
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കമാനത്തിലാണ് അപകടം. വാഹന പരിശോധനക്കിടെ ബൈക്ക് നിർത്താൻ പൊലീസ് കൈ കാട്ടി. എന്നാൽ, അമിതവേഗത്തിൽ മൂന്നുപേരുമായി വന്ന ബൈക്ക് നിർത്താതെ മുന്നോട്ട് എടുക്കുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ തെറിച്ചുവീണ ഇദ്ദേഹത്തിന് തലക്കും കൈക്കും ഗുരുതര പരിക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് മറ്റു പൊലീസുക്കാർ അടുത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ബൈക്കിലുള്ളവർക്കും പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചത്. ബൈക്കോടിച്ച മുണ്ടക്കോട് സ്വദേശിക്കെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.