മാറഞ്ചേരി: പഞ്ചായത്തിലെ കരിങ്കല്ലത്താണി കാരക്കാട് മേഖലയിൽ നാലാം വാർഡിലെ 15 ഓളം കുടുംബങ്ങൾ വഴിയില്ലാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിച്ചു. കരിങ്കല്ലത്താണി നടുവട്ടം റോഡിൽ നിന്ന് കാരക്കാട് മേഖയിലേക്ക് പോകുന്ന ഈ വഴിക്കായി 10 വർഷത്തിലധികമായി ഇവർ അധികാരികളെ സമീപിക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. മുമ്പ് വീതിയുള്ള വഴിയുള്ള പ്രദേശമായിരുന്നു ഈ മേഖലയെന്നും കാറുകളും മറ്റും ഇതുവഴി സഞ്ചരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ പലരും വഴി ഇറക്കി മതിൽ കെട്ടിയതോടെയും അധികൃതർ ശ്രദ്ധിക്കാതായതോടെയും ഒരു ഓട്ടോറിക്ഷ പോലും കടന്ന് പോകാത്ത വിധം ഇവിടം ഇടവഴിയായി മാറി. ഇതോടെ രോഗികളെയും മറ്റും ഏറ്റി പുറത്തെത്തിക്കണ്ട അവസ്ഥയാണ്.
പല തവണ പ്രദേശവാസികൾ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും വോട്ട് അഭ്യർത്ഥിച്ചല്ലാതെ ആരും ഈ വഴി കടന്നു ചെല്ലാതായി. ഇതിൽ പ്രതിഷേധിച്ചാണ് നോട്ടക്ക് പോലും വോട്ട് രേഖപ്പെടുത്താതെ വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകൾക്ക് മുമ്പെങ്കിലും വഴിപ്രശ്നത്തിൽ പരിഹാരം കാണാൻ കഴിയണമെന്നാണ് പ്രദേശവാസികളുടെ അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.