പൂക്കോട്ടുംപാടം: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന അമരമ്പലത്തെ അഞ്ചാം മൈൽ ഹോം സ്പെഷൽ സ്കൂളിന് പുതിയ കെട്ടിട സമുച്ചയമൊരുക്കാൻ കേക്ക് ചലഞ്ച് ഒരുക്കും.
ഡിസംബർ 18 മുതൽ ജനുവരി ഏഴ് വരെ നീളുന്ന ചലഞ്ചിൽ 20,000 കേക്കുകൾ 500 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അമരമ്പലത്തെയും കരുളായി, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെയും നിലമ്പൂർ നഗരസഭയിലെയും വീടുകളിൽ വിതരണം നടക്കും.
വാർഡ് തലത്തിൽ ക്ലബുകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ഓർഡർ സ്വീകരിച്ചാകും വിതരണം. ഇതിനായി പഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ ചെയർമാനും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ.എ. കരീം കൺവീനറും എ. റിയാസ് ബാബു ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഹോം സ്പെഷൽ സ്കൂൾ ചെയർമാൻ ഡോ. കെ.ടി. മനോജ്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൻ ഹുസൈൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണൻ, കേമ്പിൽ രവി, കുന്നുമ്മൽ ഹരിദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.