തിരൂർ: കാർ യാത്രക്കാരന് ഹെൽമറ്റ് ഇടാത്തതിന് പിഴ അടക്കാൻ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ്.
തിരൂർ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടിൽ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ ചുമത്തിയത്. പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചപ്പോഴാണ് സാലി വിഷയം അന്വേഷിക്കുന്നത്. അക്ഷയയിൽ പോയി പിഴക്ക് കാരണമെന്താണെന്ന് അന്വേഷിച്ചതിൽ ഹെൽമറ്റ് ഇടാത്തതിനാണ് തനിക്ക് പിഴ വന്നതെന്ന് മനസ്സിലായി. എന്നാൽ, ആർ.ടി.ഒയുടെ ഓൺലൈൻ സൈറ്റിൽ കാണുന്നത് സാലിയുടെ കെ.എൽ 55 വി 1610 ആൾട്ടോ 800 കാറിന്റെ പകരം ഇതേ നമ്പറിലുള്ള കെ.എൽ 55 വി. 1610 ബൈക്കിൽ രണ്ട് പേർ ഹെൽമറ്റ് ഇടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.
ഒന്നുകിൽ തന്റെ കാറിന്റെ അതേ നമ്പർ മറ്റൊരാൾക്കും അനുവദിച്ചിരിക്കാമെന്നും അതല്ലെങ്കിൽ കെ.എൽ 55 വി 1610 എന്ന നമ്പറിന്റെ സ്ഥാനത്ത് കെ.എൽ 55 വി 1810 എന്നാണോ ഹെൽമിറ്റിടാതെ യാത്ര ചെയ്യുന്ന ബൈക്കിന്റെ നമ്പർ എന്ന് സംശയിക്കുന്നതായും ഇതുമൂലമാണ് തനിക്ക് തെറ്റായ പിഴ വന്നതെന്നും സാലി ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.