ചാഴിയോട് പാലം: അപ്രോച്ച് റോഡും യാഥാർഥ്യമായി

കാളികാവ്: ചാഴിയോട് പാലത്തി​െൻറ അപ്രോച്ച്​ റോഡ് പ്രവൃത്തി പൂർത്തിയായി. ചെറുപുഴക്ക് കുറുകെയുണ്ടായിരുന്ന പഴയ നടപ്പാലത്തി​െൻറ കൈവരികള്‍ വർഷങ്ങൾക്ക് മുമ്പേ തകർന്നിരുന്നു. രണ്ടുവര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ പാലവും തകര്‍ന്നതോടെ വാഹനങ്ങള്‍ ഉള്‍പ്പെടെ പുഴയിറങ്ങി കടന്നുവേണം മറുകര പറ്റാന്‍. കനത്ത വേനലിൽ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ.

അല്ലാത്ത കാലങ്ങളിൽ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞാണ് ചാഴിയോട്ടുകാർ പുറംലോകത്ത് എത്തിയിരുന്നത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇടപെട്ട് പ്രദേശത്ത് വി.സി.ബി കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനായി 1.40 കോടി രൂപ അനുവദിക്കുകയായിരുന്നു. ജലസേചന വകുപ്പി​െൻറ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്.

പാലത്തിലേക്കുള്ള അപ്രോച്ച് റോഡിനുള്ള 19 ലക്ഷം രൂപയും ജലസേചന വകുപ്പ് അനുവദിച്ചു. ഈ തുക കൊണ്ടാണ് പണി പൂർത്തിയാക്കിയത്. വാർഡ് അംഗം സി. ഹസീന, സിറാജ് ആലുങ്ങൽ എന്നിവരുടെ ഇടപെടലാണ് പ്രധാനമായും പാലവും അപ്രോച്ച് റോഡും യാഥാർഥ്യമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.