പാണ്ടിക്കാട്: കണ്ണിനും മനസ്സിനും കുളിർമയേകി ചെമ്പ്രശ്ശേരിയിലെ ചെണ്ടുമല്ലിത്തോട്ടം. ചെമ്പ്രശ്ശേരി കാരാട്ടാലിലെ ഇരട്ട സഹോദരൻമാരായ ചൊളകോട്ടിൽ രവി, രാജു എന്നിവരാണ് വീട്ടുവളപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ പൂകൃഷി ചെയ്തത്.
പാരമ്പര്യ കർഷക കുടുംബമായ ഇവരുടെ പറമ്പിൽ പതിവു കൃഷിക്കു പുറമേയാണ് ഇത്തവണ പൂകൃഷികൂടി ആരംഭിച്ചത്. കൃഷിയിടത്തിലെ മണ്ണ് ചെണ്ടുമല്ലി കൃഷിക്ക് അനുയോജ്യമാണോ എന്നറിയാൻ പത്തു സെന്റോളം മാത്രമാണ് ചെടി നട്ടത്.
ഇതിനായി തൃശൂരിലെ സ്വകാര്യ നഴ്സറിയിൽനിന്ന് ഓൺലൈനായി തൈ എത്തിച്ചു. അടുത്ത തവണ വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കാനാണ് ഇവരുടെ തീരുമാനം. ചെടി പുഷ്പിച്ചതോടെ ഇവിടേക്ക് സന്ദർശകരുടെ തിരക്കാണ്.
രവിയുടെ മക്കളായ നാലാം ക്ലാസുകാരി ആഗ്നേയയും യു.കെ.ജി വിദ്യാർഥി തൻമയയുമാണ് തോട്ടത്തിന്റെ പരിചരണമേറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.