പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഹാജറ കളത്തിങ്ങൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി. ഉമ്മുസൽമ, എം. റജീന എന്നിവർ സംസാരിച്ചു. വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രികൾച്ചർ ട്രെയിനർ ബി.വി. പ്രദീപ് ‘കൃഷി-വ്യവസായം’ വിഷയത്തിൽ സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ, പാടശേഖര കൺവീനർമാർ, കേരഗ്രാമം സെക്രട്ടറി പ്രസിഡന്റ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൃഷി ഓഫിസർ ഹാജറ കളത്തിങ്ങൽ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസർ സി.ടി. ദേവി നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകരായി തിരഞ്ഞെടുത്ത എം. ഷെരീഫ്, എം. മാനുപ്പ, പി.പി. ഉണ്ണികൃഷ്ണൻ, അബൂബക്കർ തെക്കേത്തൊടി, പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി. ആസിഫ് സഹീർ, വി.പി. കുട്ടൻ, പി.ടി. നൂറുന്നീസ, ഉമ്മർ ഫാറൂഖ്, നീലി പട്ടന്മാർമാരു തൊടി, മൻസൂർ അലി, സുഹൈൽ, കെ.ടി. മുഹമ്മദ് നസീൽ, പി.പി. ലത്തീഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പെരിന്തൽമണ്ണ: നഗരസഭ കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ആവിഷ്കരിച്ച സമൃദ്ധി മിഷന്റെ ഭാഗമായി നഗരസഭയും കൃഷിഭവനും സംയുക്തമായി കാർഷിക ദിനം ആചരിച്ചു. മുനിസിപ്പൽ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ എ. നസീറ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച കർഷകരായ മുഹമ്മദ് കക്കാട്ടുപറമ്പിൽ, ടി.പി. വേണുഗോപാലൻ കോഴിതൊടി, വേലായുധൻ പോത്തുക്കാട്ടിൽ, ബുഷ്റ കക്കാട്ടുപറമ്പിൽ, സ്നേഹ ചക്കാല പറമ്പിൽ, കൃഷ്ണകുമാർ കൊല്ലൊരുതൊടിയിൽ, വീരാൻ, ഖദീജ, അജിത്, ശ്രീലത, കെ.പി. ഇസ്മായിൽ എന്നിവരെ സ്നേഹോപഹാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി നന്ദകുമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ജി. മിത്രൻ, വിവിധ കാർഷിക സമിതി അംഗങ്ങൾ, സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് മമ്മി എന്നിവർ പങ്കെടുത്തു.
കാർഷിക ലോണുകളെ കർഷകർക്ക് പരിചയപ്പെടുത്തി കേരള ഗ്രാമീണ ബാങ്ക് മാനേജർ വി.കെ. അനിൽ, ക്രെഡിറ്റ് ഓഫിസർ കെ. ദിവ്യ എന്നിവർ ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് സുരാജ് നന്ദി പറഞ്ഞു.
അങ്ങാടിപ്പുറം: പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരായി ഉണ്ണികൃഷ്ണൻ, സൈതലവി പള്ളിയാൽ തൊടി, ആയിഷ മേലെപടിയൻ, ബഷീർ കളത്തിൽ, അബ്ദുൽ റഫീഖ് കറുമുക്കിൽ, ജവഹർ കടമ്പാടത്ത്, കുഞ്ഞാടി ചോലയിൽ, വീരാലി വെളുത്തപറമ്പിൽ, ഷാജഹാൻ പുളിയകുത്ത്, ആബേൽ വർഗീസ് വടക്കേത്തല കണ്ണാത്ത് എന്നിവരെ തെരഞ്ഞെടുത്തു. ഇവരെ അവാർഡുകൾ നൽകി ആദരിച്ചു.
മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലീന താണിയൻ, വാക്കാട്ടിൽ സുനിൽബാബു, ഫൗസിയ തവളേങ്ങൽ, അംഗങ്ങളായ ബഷീർ തൂമ്പലക്കാടൻ, പി.പി. ശിഹാബ്, ജസീന അങ്കക്കാടൻ, കദീജ ടീച്ചർ, അൻവർ, രത്നകുമാരി, വാഹിദ, വിജയകുമാരി, റംല, രതീഷ്, ജൂലി പോളി എന്നിവർ പങ്കെടുത്തു.
ആലിപ്പറമ്പ്: ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക വികസന സമിതിയും സംയുക്തമായി കർഷക ദിനാചരണം നടത്തി. കൃഷ്ണകുമാർ കരിയങ്ങാട്ടിൽ, പത്മനാഭൻ, ഹംസ തൊങ്ങത്ത്, ഗോപാലൻ ചങ്ങരത്ത്, സി.പി. സുകുമാരൻ, സകരിയ കാവുണ്ടത്ത്, കുഞ്ഞാമുണ്ണി മരുതൻകുഴി, അയിഷകുട്ടി വെള്ളൂർകാവിൽ, ജയചന്ദ്രൻ, ഉണ്ണൂലി വളനെല്ലൂർ, സുഗതകുമാർ, ടി.വി. സതി, വിദ്യാർഥികളായ മുഹമ്മദ് സിയ, അദ്നാൻ സുഹീർ, അൽ അമീൻ എന്നിവരെയും ആലിപ്പറമ്പ് പാടശേഖര സമിതിയെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, അയമു എന്ന മാനു, എം.പി. മജീദ് മാസ്റ്റർ, ബാല സുബ്രഹ്മണ്യൻ, പി.പി. രാജേഷ്, മുബാറക് അലി, ജൂബില ലത്തീഫ്, ശാരദ മോഹൻദാസ്, ടി.പി. സജിത, സി.എച്ച് ഹംസക്കുട്ടി, സി.എച്ച് ഹമീദ്, ലീന ശാന്തിനി, കൃഷി അസിസ്റ്റന്റ് സെന്തിൽകുമാർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ റജീന സ്വാഗതം പറഞ്ഞു.
മേലാറ്റൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷകദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായ ഷഫീഖ് ചാലിയത്തൊടി, സൈതലവി തോട്ടശേരി, മുഹമ്മദ് അൻവർ, ഹുസ്സൈൻ അമ്പാട്ട്, പാത്തുമ്മ വട്ടിപ്പറമ്പത്ത്, വി.പി. ഹദിയ, നാടി ഐലക്കര, കുന്നത്ത് ഗംഗാധരൻ, മുഹമ്മദ് സാലിഹ് പൊറ്റേങ്ങാടൻ, ചക്കി കുന്നത്തൊടി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മോൾ അധ്യക്ഷത വഹിച്ചു. ദീപകുമാർ, കൃഷി ഓഫിസർ കെ.വി. ശ്രീജ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലുള്ളവർ തുടങ്ങിയവർ സംസാരിച്ചു.
എടപ്പറ്റയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ ഉദ്ഘാടനം ചെയ്തു. അറുമുഖൻ തെക്കേതിൽ, അബൂബക്കർ വാരിയംകുണ്ടൻ, രാമൻ പറയര്ക്കുന്ന്പറമ്പിൽ, ജെസ്സി ജോൺ നാലുപിലാക്കൽ, ബാബു കോറോട്ടുകുടി, തോരക്കണ്ടൻ കുഞ്ഞുണ്ണി, ആദിൽ മുജീബ്, തോരക്കാട്ടിൽ അബ്ദുൽ ഗഫൂർ, കുന്നുമ്മൽ സ്കറിയ, അബൂബക്കർ കാരാട്ടുതൊടി, അബൂബക്കർ കുറുക്കൻ എന്നീ കർഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റഹ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റഹ്മത്തുന്നീസ, കൃഷി ഓഫിസർ കെ. മാരിയത്ത് എന്നിവർ സംസാരിച്ചു.
വെട്ടത്തൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ ദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൃഷി ഓഫിസർ ഷഹീന സ്വാഗതം പറഞ്ഞു. മുതിർന്ന കർഷകൻ രായീൻ വാഴങ്ങോടൻ, യുവ കർഷകൻ മുഹമ്മദ് സലിം തൂമ്പൻ, വിദ്യാർഥി കർഷകൻ ഫായിസ് ഹമീദ്, എസ്.സി കർഷകനായി ശശിധരൻ കൊടുവയക്കൽ, വനിത കർഷകയായി രാധ പച്ചീരി, ജൈവകർഷകൻ ഷംസുദ്ദീൻ പച്ചീരി വാർഡ്, നെൽകർഷകൻ മുഹമ്മദ് നെച്ചിക്കാട്ടിൽ, പച്ചക്കറി കർഷകൻ ഹംസ പഴംകുളയൻ, വാഴ കർഷകൻ ഹംസ തോരപ്പ, കർഷക തൊഴിലാളി അപ്പുകുട്ടൻ കൊടുവയ്ക്കൽ എന്നിവരെയാണ് ആദരിച്ചത്.
ജില്ല പഞ്ചായത്ത് അംഗം റഹ്മത്തുന്നിസ, ബ്ലോക്ക് അംഗം നഹീം, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉബൈദുല്ല, ഉസ്മാൻ മാസ്റ്റർ, റഹ്മത്ത് മോളി, അംഗങ്ങളായ ഹംസക്കുട്ടി, ഷെറീന, ജലീൽ കണക്കപിള്ള, അസ്മാബി തലപ്പിൽ, സീനത്ത്, ഹൈദർ തോരപ്പ എന്നിവരും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, മറ്റു കർഷകർ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് നോബിൾ നന്ദിയും പറഞ്ഞു.
കൂട്ടിലങ്ങാടി: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. പരിപാടി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എൻ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഉണ്ണികൃഷ്ണൻ, ഉപാധ്യക്ഷ സീനത്ത് എന്നിവർ സംസാരിച്ചു.
മലപ്പുറം: കര്‍ഷക ദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ പബ്ലിക് സ്കൂളിന് കീഴില്‍ ഒരുക്കുന്ന അയ്യായിരം ജൈവകൃഷിയിടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ ലീഡര്‍ ശഹീദ് പെരുമ്പറമ്പ് തന്റെ വീട്ടില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ സൈതലവിക്കോയ അധ്യക്ഷത വഹിച്ചു. മാനേജര്‍ അബ്ദുറഹ്മാന് ചെമ്മങ്കടവ്, അബൂത്വാഹിര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.
പട്ടർകടവ്: വിദ്യാനഗർ പബ്ലിക് സ്കൂളിലെ ഒമ്പതാം തരത്തിലെ വിദ്യാർഥികൾ ‘പാലമ്പൂർ വില്ലേജിന്റെ കഥ’ പാഠ വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വലിയങ്ങാടിയിലെ മജീദ് പൈത്തിനി പറമ്പ് എന്ന കർഷകനുമായി അഭിമുഖം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.പി. ഫൈസൽ, സൂപ്പർവൈസർ അബ്ദുറഹ്മാൻ, അധ്യാപിക റസീന എന്നിവർ പങ്കെടുത്തു.
കോഡൂര്‍: കര്‍ഷക ദിനത്തോടനുബന്ധിച്ച് കോഡൂരില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് ആദരം നല്കി. പരിപാടി പഞ്ചായത്ത് അധ്യക്ഷ റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സാദിഖ് പൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
പൊന്മള: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം വൈവിധ്യ പരിപാടികളോടെ ആചരിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അധ്യക്ഷ ജസീന മജീദ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കടക്കാടന്‍ ഷൗക്കത്ത്, പഞ്ചായത്തംഗങ്ങളായ ഒളകര കുഞ്ഞിമാനു, ഹസീന കാസിം എന്നിവര്‍ സംസാരിച്ചു.
മങ്കട: മങ്കട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനികളും കർഷകരും ഒത്തുകൂടി മുണ്ടകൻ കൃഷിക്ക് വിത്തെറിഞ്ഞുകൊണ്ട് കർഷക ദിനാചരണത്തിന് തുടക്കമിട്ടു. കടന്നണ്ണ കോവിലക മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 400ൽപരം ആളുകളെ പങ്കെടുപ്പിച്ചാണ് ആഘോഷിച്ചത്.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 10 കർഷകരെ ആദരിച്ചു. പരിപാടി മഞ്ഞളാംകുഴി അലി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യതിഥിയായിരുന്നു. കൃഷി ഓഫിസർ സമീർ മാമ്പ്രത്തൊടി കാർഷിക മേഖലയിലെ സർക്കാർ പദ്ധതികൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, ബ്ലോക്ക് അംഗങ്ങളായ ടി.കെ. ശശീന്ദ്രൻ, ശറഫുദ്ദീൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി താഹിറ തുടങ്ങിയവർ സംബന്ധിച്ചു. കർഷകരുടെ നാടൻ പാട്ടും തിരുവാതിര ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. കൃഷി അസി. സുരേഷ് ബാബു ചടങ്ങിന് നന്ദി പറഞ്ഞു.
വടക്കാങ്ങര: എം.എം.എൽ.പി സ്കൂളിലെ പച്ചക്കറി തോട്ട നിർമാണ ഉദ്ഘാടനം സ്കൂൾ വിദ്യാർഥികൾ നിർവഹിച്ചു. ആദിത്യൻ, അംന രിസ്ല ഫർഹ, ഫാരിഷ പ്രജിഷ നബീൽ സൽമാൻ ജലീദ എന്നിവർ നേതൃത്വം നൽകി.
ഏലംകുളം: മികച്ച മുതിർന്ന നെൽകർഷകനായി മാക്കുണ്ണി കുന്നത്ത് (എളാട് പാടശേഖരം), മികച്ച വനിത കർഷകയായി രമണി മഠത്തിൽ (പാലത്തോൾ പാടശേഖരം) എന്നിവരെ തെരഞ്ഞെടുത്തു. സുബ്രഹ്മണ്യൻ കള്ളിക്കാട്ടിൽ, കൃഷ്ണദാസൻ അയനിക്കുന്നത്ത്, പ്രേമലത പി.ടി. എളേടത്ത്, മണികണ്ഠൻ വലിയ വീട്ടിൽകുന്നത്ത്, ആലിക്കുട്ടി ചോലക്കൽ, ഹംസ മാണിക്കംതൊടി, നാരായണൻ പട്ടുകുത്ത്, ഹംസ പൂത്രോടി എന്നീ മികച്ച കർഷകരെയും ആദരിച്ചു. ഇവർക്ക് ഓണകോടിയും ഉപഹാരവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹൈറുനീസ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഐശ്വര്യ മോഹൻ, ഏലംകുളം സർവിസ് ബാങ്ക് ഡയറക്ടർ ബിജു, ദാമു ഏലംകുളം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാലക്കത്ത് ഷൗക്കത്ത്, എൻ. വാസുദേവൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം.ആർ. മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.