മലപ്പുറം: പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഉപരിപഠന അവസരങ്ങളുടെ വാതായനം തുറന്ന് 'സിജി'ടീം നയിച്ച വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്'. സിജി കരിയർ ഡിവിഷൻ ഡയറക്ടർ എം.വി. സകരിയ, സിനിയർ റിസോഴ്സ്പേഴ്സൻ കെ. അസ്കർ, ചീഫ് കരിയർ കൗൺസിലർ സി.കെ. റംല ബീവി എന്നിവരാണ് 'എജു കഫെ'യിൽ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകിയത്. പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞാൽ ഇനി എന്ത് എന്നത് മിക്കവരെയും ആശയകുഴപ്പത്തിലാക്കാറുണ്ട്.
ഇതിനുള്ള ഉത്തരമായിരുന്നു ഒരുമണിക്കൂർ നീണ്ട സെഷൻ. സിവിൽ സർവിസ് പരീക്ഷ, കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷകൾ, എയിംസ്, ജിപ്മർ, ഐ.ഐ.ടി, ഐ.ഐ.എം, ഐസർ, എൻ.ഐ.ഡി, മാരി ടൈം യൂനിവേഴ്സിറ്റി, നീറ്റ് പ്രവേശന പരീക്ഷ, ക്ലാറ്റ്, നുവാൽസ്, ലോ കോളജ് പ്രവേശന പരീക്ഷ, ഡൽഹി സർവകലാശാല പ്രവേശനം, വിദേശ ഭാഷാപഠനം, ആർക്കിടെക്ട്, ബി. ഫാം, ഡിസൈനിങ്, ഹോട്ടൽ മാനേജ്മെന്‍റ്, ജേണലിസം, അധ്യാപക കോഴ്സുകൾ തുടങ്ങിയവ വിദ്യാർഥികൾക്ക് വിശദീകരിച്ചു.
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ജെ.എൻ.യു, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലേക്കുള്ള അവസരങ്ങളും വിശദീകരിച്ചു.
കാണികളെ കൈയിലെടുത്ത മാജിക്
മലപ്പുറം: അവസാന സെഷനിൽ മാജിക്കിലൂടെ വിസ്മയം തീർത്ത് അന്താരാഷ്ട്ര മത്സരങ്ങളിൽ ജേതാവായ ജെ. ദയാനിധി. ശൂന്യതയിൽനിന്ന് പ്രാവുകളെയും കാർഡുകളും പുറത്തെടുത്ത് കൺകെട്ടുവിദ്യയിലൂടെ കാണികളിൽ ആവേശം തീർത്തു. 'ദ ഗ്രേറ്റ് മാജിക് ബ്ലോ ബൈ ധ്യാ'എന്ന സെഷനിലായിരുന്നു ദയാനിധിയുടെ പ്രകടനം. ഇടവേളക്കു ശേഷം കാണികളെക്കൂടി പങ്കാളിയാക്കിയായിരുന്നു പ്രകടനം. കോയമ്പത്തൂർ സ്വദേശിയായ ദയാനിധി തമിഴ് സൂപ്പർതാരം വിജയിയുടെ പരിശീലകൻകൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.