ടി.വി. അനുപമ

മലപ്പുറത്തിന്‍റെ സിവിൽ സർവിസ്​: മനക്കരുത്തോടെ തടസ്സങ്ങൾ മറികടന്ന്​ അനുപമ

സിവിൽ സർവിസിന് പരിശ്രമിക്കുന്ന ഓരോ വ്യക്തിക്കും പ്രചോദനമാണ് ടി.വി. അനുപമ എന്ന മാറഞ്ചേരി പനമ്പാട് സ്വദേശിനി. നാടിനെ സേവിക്കാനുള്ള അവസരം മികച്ച രീതിയിൽ വിനിയോഗിക്കണമെന്ന നിശ്ചയദാർഢ്യത്തിന് മുന്നിൽ സിവിൽ സർവിസ് വാതിൽ അവർക്ക് മുന്നിൽ തുറക്കുകയായിരുന്നു. സാധാരണ കുടുംബത്തിൽനിന്ന് കടന്ന് സിവിൽ സർവിസിലേക്ക് കടന്ന് വിജയം കൊയ്ത ഇവരുടെ കഠിന ശ്രമം വരാൻ പോകുന്ന ഓരോരുത്തർക്കും മുന്നിലേക്കുള്ള ചവിട്ട് പടിയാണ്. ആദ്യ ശ്രമത്തിൽ തന്നെ നാലാം റാങ്കോടെയാണ് 2009ലാണ് സിവിൽ സർവിസ് കരസ്ഥമാക്കുന്നത്. ലഭിക്കുന്ന സാഹചര്യങ്ങൾ മനോഹരമായി വിനിയോഗിച്ചതാണ് അനുപമയെ വിജയിത്തിലെത്തിച്ചത്. ജില്ലയിലെ ആദ്യത്തെ വനിത ഐ.എ.എസുകാരിയാണ്​ അനുപമ.

പൊന്നാനി വിജയമാതാ സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. എസ്.എസ്.എൽ.സിയിൽ 13ാം റാങ്കായിരുന്നു. പ്ലസ് ടു സയൻസിന് തൃശൂർ സെന്‍റ്​ ക്ലാരിസ് എച്ച്.എച്ച്.എസിൽ നിന്ന്​ മൂന്നാം റാങ്കും കരസ്ഥമാക്കി. ഗോവ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സയൻസിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി. തുടർന്നാണ് സിവിൽ സർവിസിലേക്ക് കടന്നുവരുന്നത്. കോഴിക്കോട് അസി. കലക്ടർ, പാലക്കാട് സബ് കലക്ടർ, തൃശൂർ കലക്ടർ, ആലപ്പുഴ കലക്ടർ, ഫുഡ് സേഫ്റ്റി കമീഷണർ, സാമൂഹിക നീതി വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ സ്കോളർഷിപ്പോടെ യു.കെയിൽ പഠിക്കുന്നതിനായി ജോലിയിൽനിന്ന് അവധിയെടുത്തിരിക്കുകയാണ്. സുബ്രഹ്മണ്യൻ-രമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ക്രിറ്റ്സൺ. മകൻ: അയാൻ.

Tags:    
News Summary - Civil service stars of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.