സ്‌കൂളുകളിൽ ശുചീകരണം തുടങ്ങി; മലപ്പുറത്ത്​ 1238 പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളില്‍ പ്ര​ത്യേ​ക മു​ന്നൊ​രു​ക്കം

മ​ല​പ്പു​റം: കോ​വി​ഡി​നെ തു​ട​ര്‍ന്ന് ര​ണ്ട​ര വ​ര്‍ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി. ക്ലാ​സ് മു​റി​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, കി​ണ​റു​ക​ള്‍ എ​ന്നി​വ ശു​ചീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കാ​ന്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട ചു​മ​രു​ക​ളി​ലും അ​ടി​ത്ത​റ​ക​ളി​ലും എ​വി​ടെ​യെ​ങ്കി​ലും ദ്വാ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​വ അ​ട​ക്കാ​നും ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. കു​സു​മം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍മാ​ര്‍ മു​ഖേ​ന സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

പ​രീ​ക്ഷ​യു​ള്ള​തി​നാ​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ർ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ശു​ചീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള​ത്. 346 ഗ​വ. എ​ല്‍.​പി, 488 എ​യ്ഡ​ഡ് എ​ല്‍.​പി, 40 അ​ണ്‍ എ​യ്ഡ​ഡ് എ​ല്‍.​പി സ്‌​കൂ​ളു​ക​ളും ജി​ല്ല​യി​ലു​ണ്ട്. യു.​പി വി​ഭാ​ഗ​ത്തി​ല്‍ 96 സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 230 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 38 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 106 സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ളു​ക​ള്‍, 85 എ​യ്ഡ​ഡ് ഹൈ​സ്‌​കൂ​ളു​ക​ള്‍, 126 അ​ണ്‍ എ​യ്ഡ​ഡ് ഹൈ​സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ​യും ജി​ല്ല​യി​ലു​ണ്ട്. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 7,77,569 വി​ദ്യാ​ര്‍ഥി​ക​ളു​മു​ണ്ട്. ഈ ​അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ 77,037 വി​ദ്യാ​ര്‍ഥി​ക​ളും പു​തു​താ​യി ഒ​ന്നാം ത​ര​ത്തി​ലെ​ത്തി. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി​യി​ല്‍ പ്ല​സ് ടു​വി​ല്‍ മാ​ത്ര​മാ​യി 5585 വി​ദ്യാ​ര്‍ഥി​ക​ളു​മു​ണ്ട്. 2804 ആ​ണ് ജി​ല്ല​യി​ല്‍ വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി​യി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം. പ്രീ ​പ്രൈ​മ​റി ത​ല​ത്തി​ല്‍ കു​ട്ടി​ക​ള്‍ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് നി​ര്‍ദേ​ശം.

സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ എ​ത്തി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ക്കും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Cleaning began in schools; In Malappuram Special Advancement in 1238 Pre-Primary Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.