മലപ്പുറം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ ചിലർ വ്യാജ പണപ്പിരിവ് നടത്തുന്നതായി കാണിച്ച് പൊലീസിൽ പരാതി നൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമാനുസൃതം വേണ്ട എല്ലാ രേഖകളും സംഘടനയുടെ കോട്ടക്കലിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിക്ഷിപ്തമാണ്. 2009 മുതൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുകയാണ്. എന്നാൽ, ചിലർ അംഗത്വ രജിസ്ട്രേഷനും മറ്റുമായി പണപ്പിരിവ് നടത്തുകയാണ്. ഇക്കാര്യത്തിൽ കെട്ടിട ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
കെട്ടിട ഉടമകളെ കബളിപ്പിക്കുന്ന സംഘത്തിനെതിരെ നടപടി വേണമെന്ന് ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി ഭാരവാഹികളായ പ്രസിഡൻറ് ഇല്യാസ് വടക്കൻ, സെക്രട്ടറി അപ്പു തടത്തിൽ, മുഹമ്മദ് എടവണ്ണ, എ.എം. ഹംസ, ഉമ്മർഹാജി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.