മൊറയൂര്‍ വാലഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെ ചില്ല് തകര്‍ന്ന കാര്‍

ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെ കാര്‍ തകര്‍ത്തതായി പരാതി

മൊറയൂര്‍: ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെ കുടുംബം സഞ്ചരിച്ച കാര്‍ തകര്‍ത്തതായി പരാതി. മോങ്ങത്തുനിന്ന് മൊറയൂരിലേക്ക് സംഘടിപ്പിച്ച യുവജന പ്രതിരോധ റാലിക്കിടെ വാലഞ്ചേരിയിലാണ് സംഭവം. മൊറയൂര്‍ കീരങ്ങാട്ടുതൊടി മുക്കണ്ണന്‍ സഫീര്‍ കുടുംബവുമായി കാറില്‍ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന മാര്‍ച്ചില്‍നിന്ന് വാഹനത്തിനുനേരെ ആക്രമണമുണ്ടാകുകയും പിറകിലെ ചില്ല് തകര്‍ക്കുകയുമായിരുന്നെന്നാണ് പരാതി. വാഹനത്തിലുണ്ടായിരുന്ന കുട്ടിക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ചുവരുകയാണെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

Tags:    
News Summary - Complaint that the car was wrecked during the DYFI march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.