ഒതുക്കുങ്ങലിൽ കോൺഗ്രസ്​ പ്രവർത്തകർ തമ്മിലടിച്ചു

കോ​ട്ട​ക്ക​ൽ: ഉ​ന്ന​ത​വി​ജ​യം നേ​ടി​യ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ല്ലി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഒ​തു​ക്കു​ങ്ങ​ലി​ലാ​ണ് സം​ഭ​വം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​ത്. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യാ​തെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​െൻറ ആ​രോ​പ​ണം. ചോ​ദ്യം ചെ​യ്ത് ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബ​ഹ​ള​മ​യ​മാ​യി.

ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ​ത​ല്ലു​ക​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ക​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​ശ്നം വ​ഷ​ളാ​കു​മെ​ന്ന​റി​ഞ്ഞ് സ്​​ഥ​ലം വി​ട്ടു. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ത​ൽ​ക്കാ​ലം ര​മ്യ​ത​യി​ലെ​ത്തി.

Tags:    
News Summary - congress workers fight eachother in othukkungal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.