കൊണ്ടോട്ടി: നഗരസഭക്ക് കീഴിൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സ കേന്ദ്രത്തിൽ ഇനി കുട്ടികൾക്കും സ്ത്രീകൾക്കും പ്രവേശനം. 250 പേരെ അഡ്മിറ്റ് ചെയ്യാൻ സൗകര്യമുള്ള ഇവിടെ പുരുഷന്മാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം ലഭിക്കാത്ത പ്രയാസം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഭരണസമിതി നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇതിന് സൗകര്യമൊരുങ്ങിയത്.
ഇത് സംബന്ധമായി കരിപ്പൂർ സി.എസ്.എൽ.ടി.സിയിൽ നടന്ന ചർച്ചയിൽ ചെയർപേഴ്സൻ ഫാത്തിമത്ത് സുഹ്റ, വൈസ് ചെയർമാൻ സനൂപ്, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, എ. മുഹിയുദ്ദീൻ അലി, കൗൺസിലർ അലി വെട്ടോടൻ, ഡോ. അജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.