ചാരായം വാറ്റുന്നതിനിടയിൽ കോവിഡ്​ രോഗി പിടിയിൽ; പുലിവാല്​ പിടിച്ച്​ പൊലീസും എക്​സൈസും

മലപ്പുറം: ചാരായം വാറ്റുന്നതിനിടയിൽ എടക്കര സ്വദേശിയായ കോവിഡ്​ രോഗി പിടിയിൽ. ചുങ്കത്തറ സ്വദേശി ക​​ൃഷ്​ണൻ (54) ആണ്​ പിടിയിലായത്​. ലോക്​ഡൗൺ തുടങ്ങിയതോടെ കൃഷ്​ണൻ വീടി​െൻറ ടെറസ്​ വാറ്റ്​ കേ​ന്ദ്രമാക്കുകയായിരുന്നു.

രഹസ്യ സന്ദേശത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസും​, എക്​​സൈസ​​​ും നടത്തിയ​ സംയുക്​ത പരിശോധനയിലാണ്​  വാറ്റുന്നതിനിടയിൽ ഇയാളെ പിടികൂടിയത്​. ​ വാറ്റുപകരണങ്ങളും മറ്റും പിടിച്ചെടുക്കുന്നതിനിടയിലാണ്​ ​ പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചെന്ന സന്ദേശം ആശുപത്രിയിൽ നിന്ന്​ വരുന്നത്​. കൈയിൽ വന്ന്​ കയറിയ പ്രതിയെ എന്ത്​ ചെയ്യുമെന്ന ആലോചനക​ൾ​ക്കൊടുവിൽ ​ അറസ്​റ്റ്​ ഒഴിവാക്കിയ ​സംഘം കേസെടുത്ത്​ പ്രതിയെ വീട്ടിൽ ക്വാറൻറീനിലാക്കിയാണ്​ മടങ്ങിയത്​.

പ്രതി കോവിഡ്​ രോഗിയ​ാണെന്നറിഞ്ഞതോടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരും ക്വാറൻറീനിൽ പോകേണ്ടിവരും.

Tags:    
News Summary - covid patient arrested while distilling liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.