അപകടകരമായ റം​പി​ൾ സ്​​ട്രി​പ്പ്​​ മാ​റ്റ​ൽ: ന​ട​പ​ടി​ വൈ​കു​ന്നു, പ്രതിഷേധവുമായി യാത്രക്കാർ

മ​ല​പ്പു​റം: ​കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച റം​പി​ൾ സ്​​ട്രി​പ്പു​ക​ൾ മാ​റ്റു​ന്ന​ ന​ട​പ​ടി​ വൈ​കു​ന്നു. നേ​ര​ത്തേ, റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ സ്​​ട്രി​പ്പു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണ് ഇ​വ ന​ട​പ്പാ​ക്കേ​ണ്ട​ത്. വി​ഷ​യം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം ന​ട​പ​ടി ആ​രം​ഭി​ക്കാ​മെ​ന്ന​താ​ണ് അ​വ​രു​ടെ തീ​രു​മാ​നം.

നേ​ര​ത്തേ, മ​ല​പ്പു​റ​ത്തി​നും ജി​ല്ല അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര 11ാം മൈ​ലി​നും ഇ​ട​യി​ൽ പ​ത്ത്​ ഇ​ട​ങ്ങളിലാ​ണ്​ സ്​​ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ്​ വ്യാ​പ​ക പ​രാ​തി​ ഉ​യ​ർ​ന്ന​ത്. ഇ​തി​നി​ടെ മ​ല​പ്പു​റ​ത്തി​നും പെ​രി​ന്ത​ൽ​മ​ണ്ണ​ക്കും ഇ​ട​യി​ൽ രാ​മ​പു​ര​ത്തും ക​ഴി​ഞ്ഞ​ദി​വ​സം പു​തു​താ​യി സ്​​ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റോ​ഡി​ലെ ക​ട്ടി​കൂ​ടി ഹ​മ്പ് രൂ​പ​ത്തി​ലാ​യ സ്ട്രി​പ്പു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​പ​ക​ട​ക​ര​മാ​​ണെ​ന്ന് റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

തീ​രു​മാ​ന​മെ​ടു​ത്ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സ്ട്രി​പ്പു​ക​ള്‍ മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്. ദേ​ശീ​യ​ത​ല​ത്തി​ൽ റോ​ഡ്​ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ്​​ട്രി​പ്പു​ക​ളെ​ന്നാ​ണ്​ ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​െൻറ നി​ല​പാ​ട്.

Tags:    
News Summary - Dangerous rumble strip change: action delayed, passengers protesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.