മലപ്പുറം: ജില്ലയിൽ കോൺഗ്രസിെൻറ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പാർട്ടിയിൽ പ്രതിഷേധം ഉയരുന്നു. ഡി.സി.സി പ്രസിഡൻറായി നിലവിൽ ഹൈകമാൻഡ് പരിഗണനയിലുള്ള പേരുകൾക്കെതിരെയാണ് അപസ്വരം. ജില്ലയിൽനിന്നുള്ള കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളാണ് എതിർപ്പ് ഉയർത്തിയത്. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി െസക്രട്ടറിയുമായ വി.എസ്. ജോയിയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് നേതൃത്വത്തിെൻറ പരിഗണനയിൽ ഒന്നാമൻ. ജോയിയുമായി സഹകരിച്ച് പോകാനാകില്ലെന്നാണ് നിലവിൽ ഡി.സി.സിയിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവർ വ്യക്തമാക്കുന്നത്.
ആര്യാടൻ ഷൗക്കത്ത്, വി. സുധാകരൻ, കെ.പി. നൗഷാദലി, വി.എസ്. ജോയി തുടങ്ങിയവരുടെ പേരുകൾ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മലപ്പുറത്ത് അധ്യക്ഷ സ്ഥാനം എ വിഭാഗത്തിനാണ് ലഭിക്കാറുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ താൽക്കാലിക പ്രസിഡൻറായിരുന്ന ഷൗക്കത്ത് ശക്തമായി രംഗത്തുണ്ടായിരുന്നു. ഷൗക്കത്തിനെ എ വിഭാഗത്തിലെ നേതാക്കൾക്കൊപ്പം െഎ വിഭാഗത്തിലെ ചിലരും പിന്തുണച്ചു.
എന്നാൽ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ പിന്തുണയിൽ എ.പി. അനിൽകുമാറും നിലവിലെ ഡി.സി.സി പ്രസിഡൻറായ ഇ. മുഹമ്മദ് കുഞ്ഞി അടക്കമുള്ളവർ ജോയിക്ക് വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ജോയിക്ക് സാധ്യത ഏറി.
എന്നാൽ, ഡി.സി.സി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡൻറുമാരിലും കൂടുതൽ പേരും ഷൗക്കത്തിെൻറ പേരാണ് നേതൃത്വത്തിന് മുമ്പാകെ നൽകിയതെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു. 2016ൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരിക്കെ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ അവസരം ലഭിച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വ്യക്തിക്ക് പാർട്ടിയെ സജീവമാക്കാൻ സാധിക്കില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഗ്രൂപ്പിന് അതീതമായി ചെറുപ്പക്കാർക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് േനതൃത്വം ജോയിയുടെ പേര് പരിഗണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.