പെരിന്തല്‍മണ്ണ: ജില്ലയില്‍ പ്രവേശനവിലക്കുണ്ടായിരുന്ന പ്രതി വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് വീണ്ടും അറസ്റ്റിലായി. ഏഴ് കേസുകളില്‍ പ്രതിയായ അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കല്‍ അജ്നാസ് (27) ആണ് പിടിയിലായത്. ഇയാളെ കാപ്പ നിയമപ്രകാരമാണ് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നത്.
ചൊവ്വാഴ്ച രാത്രി അങ്ങാടിപ്പുറത്തെ ബാറില്‍ കശപിശയുണ്ടായതോടെ പ്രതിയെ തിരിച്ചറിയുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2007ലെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം (കാപ്പ) അജ്നാസിനെ ഒരുവര്‍ഷത്തേക്കാണ് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ജില്ല പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് തൃശൂര്‍ മേഖല ഡി.ഐ.ജിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇതുപ്രകാരം ഉത്തരവ് നടപ്പാക്കിയത്.
പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന് പരിധികളില്‍ അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹരിവസ്തു കൈവശം വെക്കല്‍, പിടിച്ചുപറി തുടങ്ങി ഏഴ് കേസുകളില്‍ പ്രതിയായതോടെയാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.