മലപ്പുറം: നഗരസഭ പരിധിയിൽ എട്ടുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ സ്ഥിരം സമിതി കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങലിന്റെ നേതൃത്വത്തിൽ ചെറാട്ടുകുഴി ജനകീയ ആരോഗ്യകേന്ദ്രത്തിൽ അടിയന്തര യോഗം ചേർന്നു. മലപ്പുറം താലൂക്ക് ആശുപത്രി ആരോഗ്യപ്രവർത്തകർ, മലപ്പുറം ജില്ല ഡി.വി.സി യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി.
നഗരസഭ പരിധിയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. കൊതുകിന്റെ ഉറവിടം കണ്ടെത്തി അവ നശിപ്പിക്കാനും പകർച്ചപ്പനിയുണ്ടാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ വൈദ്യസഹായം തേടുന്നതിനും ചികിത്സ ലഭ്യമാക്കാനും വേണ്ട ബോധവത്കരണങ്ങളും നടത്തും. നഗരസഭ വാർഡ് കൗൺസിലർ കെ.ടി. രമണി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ഷുബിൻ, താലൂക്ക് ആശുപത്രി പി.പി. യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. ഷിബു കിഴക്കാത്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.