തേഞ്ഞിപ്പലം: വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനത്തിനൊപ്പം തൊഴില്‍-വിപണന സാധ്യതകള്‍ കൂടി ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി പഠനവകുപ്പിെൻറ പുതിയ പദ്ധതികള്‍. കൂണ് വളര്‍ത്തലും വിത്ത് ഉൽപാദനവും തിലോപ്പിയ മത്സ്യ കൃഷി, മണ്ണിര കമ്പോസ്റ്റ് എന്നിവയുമടങ്ങുന്ന സംയോജിത പദ്ധതിക്കും ബയോഗ്യാസ് പ്ലാൻറിനുമായി 7.22 ലക്ഷം രൂപയാണ് സിന്‍ഡിക്കേറ്റ് അനുവദിച്ചിരിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ചിപ്പിക്കൂണ്‍ വളര്‍ത്താനും വിത്ത് ഉൽപാദിപ്പിക്കാനുമുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ വിജയിച്ചിട്ടുണ്ട്.
നിലവിലെ 17 വിദ്യാര്‍ഥികള്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസോ. പ്രഫ. സി. ഗോപിനാഥന് പറഞ്ഞു. 95 ശതമാനം വൈക്കോലിന് പുറമെ മികച്ച വിളവുണ്ടാക്കുന്നതിന് സഹായകമാകുന്ന മറ്റു ചേരുവകള്‍ കൂടി ഇവിടെ പരീക്ഷിക്കും. മുമ്പ് പഠനവകുപ്പിലുണ്ടായിരുന്ന മണ്ണിര കമ്പോസ്റ്റ് സംവിധാനം നവീകരിച്ച് കാര്യക്ഷമമാക്കുകയാണ് മറ്റൊരു പരിപാടി. കൂണ് വളര്‍ത്തലിന് ഉപയോഗിച്ച കാലാവധി കഴിഞ്ഞ വൈക്കോല്‍ ബെഡുകള്‍ ഇവിടെ നശിപ്പിക്കാനാകും. തിലോപ്പിയ മത്സ്യകൃഷിക്കായി പ്രത്യേകം ടാങ്ക് നിർമിക്കേണ്ടതുണ്ട്. സര്‍വകലാശാലയിലെ സയന്‍സ് ലാബുകളില്‍ ഉപയോഗിക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ നിര്‍മാണത്തിലെ നഷ്ടം കുറക്കുന്ന പദ്ധതിയുമുണ്ട്.
ഒരു ലിറ്റര്‍ ഡിസ്റ്റില്‍ഡ് വെള്ളമുണ്ടാക്കുന്നതിന് എണ്‍പത് ലിറ്ററോളം വെള്ളം തണുപ്പിക്കലിനായി ഉപയോഗിക്കേണ്ടി വരും. ഇത് പാഴാക്കിക്കളയുന്നതായിരുന്നു പതിവ്. ഈ വെള്ളം പ്രത്യേകം ടാങ്കില്‍ ശേഖരിച്ച് പുനരുപയോഗിക്കാവുന്ന സംവിധാനവുമാണ് ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.