പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം ഫൈസാബാദിനെ ശുഭ്രസാഗരമാക്കി. ജാമിഅ നൂരിയ്യ അറബിയ്യയുടെ 60ാം വാർഷിക 58ാം സനദ് ദാന സമ്മേളനത്തിലാണ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായത്.
അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന സമ്മേളന പരിപാടികളിൽ പ്രമുഖ വ്യക്തിത്വങ്ങളും വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മതപണ്ഡിതരും സംബന്ധിച്ചു. ഞായറാഴ്ച ഖുതബാഅ്, കന്നട സംഗമം, അനുഭവ സാക്ഷ്യങ്ങൾ, അറബിക് സെഷൻ എന്നിവക്ക് ശേഷം ഉച്ചക്ക് മൂന്നോടെ ജനറൽ ബോഡി, സ്ഥാന വസ്ത്രവിതരണം എന്നിവ നടന്നു.
ഉച്ചക്കുശേഷം പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരിയിലേക്ക് ജനം എത്തിത്തുടങ്ങിയിരുന്നു. ചെറുവാഹനങ്ങളിലും ബസുകളിലും സമീപ പ്രദേശങ്ങളിൽനിന്ന് കാൽനടയായും ഫൈസാബാദിലേക്ക് ജനമൊഴുകിയതോടെ വൈകീട്ട് അഞ്ചിനുമുമ്പുതന്നെ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞു. നഗരിയിൽ ആയിരങ്ങൾ പങ്കെടുത്ത മഗ് രിബ് നമസ്കാരം നടന്നു.
തുടർന്ന്, ഫൈസൽ ഫൈസി ബിരുദം പൂർത്തിയാക്കി ഈ വർഷം മതപ്രബോധന വീഥിയിലേക്കിറങ്ങുന്ന ഫൈസിമാർ സദസ്സിന്റെ മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലെത്തി. പ്രാർഥനനിർഭരമായ അന്തരീക്ഷത്തിലാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.