കാ​ര​ണം കാ​ണി​ക്കാ​തെ പി​രി​ച്ചു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

വെ​ട്ടം: വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​ക്കാ​രെ തി​രു​കി​ക്ക​യ​റ്റാ​ൻ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​രാ​ർ ജീ​വ​ന​ക്കാ​രെ സി.​പി.​എം ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് കാ​ര​ണം ബോ​ധി​പ്പി​ക്കാ​തെ പി​രി​ച്ചു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വെ​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.

നി​ല​വി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രോ​ട് വീ​ണ്ടും പു​തി​യ ക​രാ​ർ ജീ​വ​ന​ക്കാ​രെ​പോ​ലെ അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ നി​ല​വി​ലു​ള്ള ഓ​വ​ർ​സി​യ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും അ​ത് നി​ര​സി​ച്ച് ഈ​സ്റ്റ് അ​രി​ക്കാ​ഞ്ചി​റ​യി​ലെ സി.​പി.​എം നേ​താ​വി​ന്റെ മ​ക​നെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യി ആ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. തെ​റ്റാ​യ ന​ട​പ​ടി​യി​ൽ​നി​ന്ന്​ ഭ​ര​ണ​സ​മി​തി പി​ന്മാ​റ​ണം. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വെ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ക​ണ്ണ​മ്പ​ലം മു​ഹ​മ്മ​ദ്‌, സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ന​വാ​സ്, മോ​ഹ​ൻ​ദാ​സ്, നാ​സ​ർ വെ​ട്ടം, ഹം​സ പ​രി​യാ​പു​രം, സു​ബൈ​ർ കു​ന്ന​ത്ത്, പി. ​സൈ​താ​ലി​ക്കു​ട്ടി, അ​ബ്ദു​ൽ മ​ജീ​ദ് പ​ച്ചാ​ട്ടി​രി, ഒ.​എ. സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Dismissed for no apparent reason Unauthorized -Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.