കോട്ടക്കൽ: കോവിഡിനെ തുടർന്ന് ചികിത്സയിലിരുന്ന കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും മടങ്ങി. കഴിഞ്ഞ 14നാണ് കലക്ടർക്ക് പുറമെ അസി. കലക്ടർ, സബ് കലക്ടർ എന്നിവർ കോട്ടക്കലിൽ എത്തിയത്. ആര്യവൈദ്യശാല സി.എഫ്.എൽ.ടി.സിയിലായിരുന്നു ചികിത്സ.
എട്ട് ദിവസത്തിനിപ്പുറം ശനിയാഴ്ച നടന്ന ടെസ്റ്റിൽ ഫലം നെഗറ്റിവായി. ഏവർക്കും നന്ദി പറഞ്ഞായിരുന്നു മടക്കയാത്ര. സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, ജില്ല കൊറോണ നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ഡോ. പ്രവീണ, മെഡിക്കൽ ഓഫിസർ ഡോ. സയ്ദ് ഫസൽ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ നടപടികൾ പൂർത്തിയാക്കി.
സ്റ്റാഫ് നഴ്സ്, ട്രോമാകെയർ, ആർ.ആർ.ടി വളൻറിയർമാർ, കമ്യൂണിറ്റി കിച്ചൻ പ്രതിനിധികൾ തുടങ്ങിയവരാണ് യാത്രയയപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.