മലപ്പുറം: നഗരസഭയിലെ കുടിവെള്ള വിതരണ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. മലപ്പുറം, മേൽമുറി, പാണക്കാട് വില്ലേജിലെല്ലാം കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജി.പി.എസ് ഘടിപ്പിച്ച ലോറികൾ ലഭിക്കാതെ വന്നതോടെ വിതരണം ആരംഭിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ ലോറികൾ എത്രയും വേഗം കണ്ടെത്താൻ യോഗം നിശ്ചയിച്ചു. ജി.പി.എസ് വാഹനങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ വിതരണം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ജലം വിതരണം ചെയ്യുമ്പോൾ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിൽ ടാങ്ക് സൗകര്യം വേണം. കൂടാതെ കുടിക്കാൻ യോഗ്യമായ വെള്ളമായിരിക്കണം വിതരണത്തിന് ഉപയോഗിക്കേണ്ടത്. നിലവിൽ ജല വകുപ്പ് വഴി നഗരത്തിൽ കടലുണ്ടിപുഴയിൽ നിന്നാണ് ജലവിതരണം നടക്കുന്നത്. വേനൽ വന്നതോടെ പുഴയിൽ ജലലഭ്യത കുറയുകയാണ്. കടലുണ്ടിപുഴയിലെ മണ്ണാർക്കുണ്ട്, നാമ്പ്രാണി, ചാമക്കയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വിതരണം നടക്കുന്നത്.
ജല ലഭ്യത കുറവ് കാരണം ജല വകുപ്പ് വിതരണ സമയം കുറച്ചിട്ടുണ്ട്. ഇത് പ്രദേശത്തെ ജനങ്ങളെ ആകെ ബാധിച്ചിരിക്കുകയാണ്. ലോറികളിൽ നഗരസഭയുടെ ജലവിതരണം ആരംഭിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. കൗൺസിൽ യോഗത്തിൽ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.