മലപ്പുറം: ഒാൺലൈൻ വ്യാപാര കമ്പനികളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഏകോപിപ്പിച്ച് 'ലോക്കൽ ഷോപ്പി' കമ്പനിയുമായി സഹകരിച്ച് വിപുലമായ ഒാൺലൈൻ വ്യാപാര രംഗത്തേക്ക് കടക്കുകയാണ് വ്യാപാരി കൂട്ടായ്മ. വ്യാപാര സ്ഥാപനങ്ങളിലെ നിലവിലുള്ള കച്ചവട രീതി നിലനിർത്തികൊണ്ടാണ് പുതിയ മുന്നേറ്റത്തിനൊരുങ്ങുന്നത്.
ലോക്കൽ ഷോപ്പിയുടെ സോഫ്റ്റ് വെയർ എടുക്കുന്ന ഓരോ കടക്കാരനും അവരുടെ കടയിലെ ഉൽപന്നങ്ങൾ ആഡ് ചെയ്യാനും വില നിശ്ചയിക്കാനും ഡിസ്കൗണ്ടുകളും ഓഫറുകളും കൊടുത്ത് ഒാൺലൈൻ ആപ്പിലൂടെ കച്ചവടം നടത്താനും സാധിക്കും. ഉപഭോക്താവിന് അദ്ദേഹം സ്ഥിരം വാങ്ങുന്ന കടയിൽനിന്നുതന്നെ ആപ്പിലൂടെ ഉൽപന്നങ്ങൾ വാങ്ങാം.
കടയിലെ എല്ലാ ഉൽപന്നങ്ങളും ലോക്കൽ ഷോപ്പി സോഫ്റ്റ് വെയറിൽ ഉപഭോക്താക്കൾക്ക് കാണാനും വാങ്ങിയ ഉൽപന്നങ്ങൾ കടയിൽ കയറാതെ തന്നെ ഉപഭോക്താവിന് സ്വന്തമായി എടുത്ത് കൊണ്ടു പോകാനും കൂടാതെ ഹോം ഡെലിവറിക്കുള്ള സൗകര്യവുമൊരുക്കും. തൃശൂർ ജില്ലയിലാണ് പദ്ധതി ആദ്യമായി തുടങ്ങിയത്. മലപ്പുറത്ത് വ്യാപാര സംഘടനയുമായി ചൊവ്വാഴ്ചയാണ് കമ്പനി കരാറിലെത്തിയത്. ആദ്യഘട്ടത്തിൽ മെഡിക്കൽ ഷോപ്പൊഴികെ ഹോട്ടലുകൾ, പലചരക്ക്, ഫ്രൂട്സ്, ഗൃഹോപകരണങ്ങൾ, ഫാൻസി, ഫേബ്രിക്സ് തുടങ്ങി എല്ലാ മേഖലയിലുമുള്ള സ്ഥാപനങ്ങൾക്ക് ഈ സംവിധാനം പ്രയോജനപെടുത്താമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഓരോ 15 കിലോമീറ്റർ ചുറ്റളവിലും ഓർഡർ ലഭിച്ച് ഒന്നര മണിക്കൂറിനകം ഈ സംവിധാനത്തിലൂടെ ഉൽപന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കാൻ സാധിക്കും. ഒരുമാസത്തിനുള്ളിൽ ജില്ലയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കുഞ്ഞാവു ഹാജി, കുഞ്ഞു മുഹമ്മദ്, നൗഷാദ് കളപ്പാടൻ, ലോക്കൽഷോപ്പി ഡയറക്ടർ റിേൻറാ ഞെരിഞ്ഞപ്പിള്ളി, മാർക്കറ്റിങ് മാനേജർ ബൈജു വൈദ്യക്കാരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.