എടവണ്ണ: ഗ്രാമപഞ്ചായത്തില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമര്‍പ്പിച്ച അപേക്ഷകള്‍ കൂട്ടത്തോടെ കാണാതായി. പഞ്ചായത്ത് ഓഫിസിന് പുറത്തുവെച്ച പെട്ടിയില്‍ നിക്ഷേപിച്ചവയാണ് നഷ്ടപ്പെട്ടത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉദ്യോഗസ്ഥരില്‍ പകുതി പേര് മാത്രമാണ് ഓഫിസില്‍ ഹാജരായിരുന്നത്. ഓഫിസിനുള്ളിലേക്ക് ജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അപേക്ഷകള്‍ ഫ്രണ്ട് ഓഫിസില്‍ സ്വീകരിക്കുന്നതിന് പകരം പെട്ടി സ്ഥാപിച്ച് അതില്‍ നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു. അതത് ദിവസത്തെ അേപക്ഷകള്‍ അന്നുതന്നെ ഫ്രണ്ട് ഓഫിസില്‍ എടത്തുശേഷം ഫയല്‍ നമ്പര്‍ കുറിക്കണമെന്നാണ് ചട്ടം.
എന്നാല്‍, ഫ്രണ്ട് ഓഫിസ് കൈകാര്യം ചെയ്ത ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും പിടിപ്പുകേട് മൂലം ഓട്ടേറെ അപേക്ഷകള്‍ നഷ്ടപ്പെട്ടു. ചില അപേക്ഷകള്‍ ഓഫിസിനകത്ത് തിരിച്ചില്‍ നടത്തിയപ്പോള്‍ ലഭിച്ചു. പൂരിപ്പിക്കാനും അപേക്ഷ ഫോറത്തിനും ഫോട്ടോ സ്റ്റാറ്റിനും കോര്‍ട്ട് ഫീ സ്റ്റാമ്പിനുമായി 40 മുതല്‍ 60 രൂപ വരെ നല്‍കണം.
ഇത്തരത്തില്‍ പണം ചെലവഴിച്ച് നല്കുന്ന അപേക്ഷകളാണ് കാണാതായത്. ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്തുന്നതിന് വില്ലേജ് ഓഫിസുകളില്‍നിന്ന് വണ്‍ ആൻഡ് സെയിം സര്‍ട്ടിഫിക്കറ്റുകള്‍ വെക്കണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പെട്ടിയില്‍ നിക്ഷേപിച്ച അപേക്ഷകള്ക്കൊപ്പുമണ്ട്.
ഇത് നഷ്ടമായതോടെ വണ്‍ ആൻഡ് സെയിം സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് വീണ്ടുമെടുക്കേണ്ട ഗതികേടിലാണ് അപേക്ഷകര്‍. പെട്ടിയില്‍നിന്ന് ആരും കടത്തിക്കൊണ്ടുപോകുന്നതല്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് അപേക്ഷകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും സമീപത്തെ വ്യാപാരികളും മറ്റും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.