മലപ്പുറം: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ സ്കൂളുകളിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. പള്ളിപ്പുറം ജി.യു.പി സ്കൂളിൽ നടന്ന പെരുന്നാൾ ആഘോഷത്തിൽ മെഗാ ഒപ്പന, കോൽക്കളി, മെഹന്തി മത്സരങ്ങൾ, പായസ വിതരണം എന്നിവ നടത്തി. പ്രധാനാധ്യാപിക കെ.എം. റൈഹാനത്ത്, പി.ടി.എ പ്രസിഡന്റ് കെ.പി. മുഹമ്മദ് ഷിഹാബ്, അധ്യാപകരായ കെ.സി. ജോഷി, സഫീനത്ത്, ഉമ്മു സൽമ, ടി.എസ്. മിനി, എസ്. ഹൈദറലി തുടങ്ങിയവർ നേതൃത്വം നൽകി.
കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ എം.എം.എസ് സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നടത്തിയ ‘മെഹന്ദി ലഗായെ’ മൈലാഞ്ചി മത്സരം പ്രധാനാധ്യാപിക ശോഭന ഉദ്ഘാടനം ചെയ്തു. മാനേജർ ലുക്മാൻ, അധ്യാപകരായ ഷിൻഷിന, ഉഷ, ജുവൈരിയ, ഹസ്ന, ഷഹന, ഷംന, ജുസ്ന, അബ്ദുന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
പാണക്കാട് ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ‘മെഹ്ഫിലെ ഈദ്’ എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരവും മെഹന്തി ഫെസ്റ്റും നടത്തി. പെരുന്നാൾ സായാഹ്ന പരിപാടിയിൽ വിവിധ വിദ്യാർഥികൾ ഒപ്പനയും പാട്ടും ഗസലുകളും അവതരിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പായസ വിതരണം നടത്തി. പ്രിൻസിപ്പൽ കെ.കെ. അലവിക്കുട്ടി, പ്രധാനാധ്യാപിക വി.ആർ. ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.