പെരുവള്ളൂർ: പെരുവള്ളൂരിൽ തെരുവുനായുടെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്. സൂപ്പർ ബസാർ, ഇരുമ്പൻ കുടുക്ക്, പാലപ്പെട്ടിപ്പാറ, കൂമണ്ണ എന്നിവിടങ്ങളിലാണ് തെരുവുനായുടെ ആക്രമണം ഉണ്ടായത്. നായ് കടിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമാണ് നായുടെ കടിയേറ്റത്.
അഞ്ചു വയസ്സുകാരി സഹീറ ഫാത്തിമ മാതാവ് ഷഹ് ലയുടെ കൈപിടിച്ച് നിൽക്കുമ്പോഴാണ് നായ് കടിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് രണ്ടര വയസ്സുള്ള മുഹമ്മദ് ഹയാന് കടിയേറ്റത്. യു.പി. അമീർ, എ. സൈനബ, സി. സിറാജുദ്ദീൻ, എൻ.കെ. ഹനീഫ, കെ. മൈമൂന, ഷുഹൈബ് എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പെരുവള്ളൂർ സൂപ്പർ ബസാറിൽ തെരുവുനായുടെ കടിയേറ്റ് കൈക്ക് പരിക്കേറ്റ സൈനബ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.