മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മോട്ടോർ വാഹന വകുപ്പിെൻറ നിർദേശ പ്രകാരം വിവിധ ബ്ലോക്കിലേക്കും മുൻസിപ്പാലിറ്റിയിലേക്കും ഡ്യൂട്ടിക്ക് നിയോഗിക്കുകയും പിന്നീട് വേണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്ത ബസുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. ഒാട്ടമില്ലാത്തിനാൽ നിർത്തിയിട്ടിരുന്ന ബസുകളടക്കം വലിയ തുക ചെലവാക്കി അറ്റകുറ്റപ്പണി നടത്തിയാണ് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയിരുന്നത്.
ഏറെ ദൂരം സഞ്ചരിച്ച് വിവിധ മേഖലകളിൽ ഉദ്യോഗസ്ഥരുെട നിർദേശപ്രകാരം ജോലിക്കെത്തിയ ബസുകൾ പിന്നീട് ആവശ്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതാണ് പ്രതിഷേധത്തിന് ഇടവരുത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഇതുസംഭവിച്ചതെന്നാണ് ബസുടമകളുടെ ആരോപണം. എത്ര വാഹനം വേണമെന്ന് കൃത്യമായി പഠിക്കാതെ ആവശ്യത്തിൽ അധികം വാഹനങ്ങൾ ആവശ്യപ്പെടുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ആവശ്യപ്പെട്ട പ്രകാരം ജോലിക്കെത്തിയ ബസുകളിൽ ആദ്യം എത്തിയവ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പിന്നീട് വന്നവയെ തിരിച്ചയക്കുകയും ചെയ്തു.
സംഭവത്തിൽ ബസുടമകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. വാടക അനുവദിക്കണമെന്ന് ഓൾ കേരള ബസ് ഓപറേറ്റഴ്സ് ഓർഗനൈസേഷൻ മലപ്പുറം സെക്രട്ടറി വാക്കിയത് കോയ ആവശ്യപ്പെട്ടു. പൊലീസ് ഡ്യൂട്ടിക്ക് പോയ ഡ്രൈവർമാർക്ക് വോട്ടുചെയ്യാൻ സാധിക്കാത്തതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.