കൊണ്ടോട്ടി/ചോളാരി: 100 കെ.വി ചേളാരി സബ് സ്റ്റേഷനിൽ നിന്നും 110 കെ.വി കിഴിശ്ശേരി സബ്സ്റ്റേഷൻ വരെ പോകുന്ന നിലവിലുള്ള 33കെ.വി ടവർലൈനിലൂടെ മെയ് 29 മുതൽ ഏത് സമയത്തും 11 കെ.വി ഹൈവോൾടേജ് വൈദ്യുതി പ്രവഹിക്കുന്നതാണെന്നും പൊതുജനങ്ങൾ ജാഗ്രതപുലർത്തണമെന്നും കെ.എസ്.ഇ.ബി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
മേൽപറഞ്ഞ ലൈനുകളും പോസ്റ്റുകളുമായി മനുഷ്യനോ മറ്റ് ജീവജാലങ്ങളോ സമ്പർക്കും പുലർത്തുന്നതോ കന്നുകാലികളെ കെട്ടുന്നതോ പാടില്ല. ലൈനിന് താഴെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും കെട്ടിടങ്ങൾ പണിയുന്നതും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതും കുറ്റകരമാണ്.
പൊതുജനങ്ങൾ ഇലക്ട്രിക് ടവറുമായും ലൈനുകളുമായും യാതൊരുവിധ സമ്പർക്കവും ഉണ്ടാവാൻ പാടില്ല. മുന്നറിയിപ്പ് ലംഘിച്ചുള്ള അപകടങ്ങൾക്കും നഷ്ടങ്ങൾക്കും കെ.എസ്.ഇ.ബി.ഇ.എല്ലിനോ ജീവനക്കാർക്കോ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും ലൈനിൽ നിന്ന് അസാധാരണ ശബ്ദമോ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 04942400330,04832793850, 9496010523, 9496010301.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.