മേലാറ്റൂർ: ഇരുളിനിടയിലും മനസ്സിൽ തെളിഞ്ഞ വിജ്ഞാനവെളിച്ചം കമ്പ്യൂട്ടറിലേക്ക് പകർന്ന് നേടിയ മിന്നുംജയത്തിെൻറ നിർവൃതിയിലാണ് ഫാത്തിമ അൻഷി. ആത്മവിശ്വാസം കൈമുതലാക്കി കമ്പ്യൂട്ടറിൽ പരീക്ഷയെഴുതിയ അൻഷി (15) മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മേലാറ്റൂർ ആർ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അൻഷിക്ക് പരീക്ഷയെഴുതാൻ പ്രത്യേക ഉത്തരവിലൂടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതോടെ, സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടറിൽ പരീക്ഷയെഴുതിയ പെൺകുട്ടിയുമായി. ജന്മനാ കാഴ്ചവൈകല്യമുള്ള അൻഷി ഏഴാം ക്ലാസ് വരെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂൾ മുതലാണ് മേലാറ്റൂരിലെ സ്കൂളിലെത്തിയത്.
കാഴ്ചപരിമിതിയുള്ളവരെ സഹായിക്കാൻ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ചക്ഷുമതി' എന്ന സംഘടനയും മേധാവിയായ രാംകമലും, കഴിഞ്ഞതവണ കമ്പ്യൂട്ടറിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി സമ്പൂർണ എ പ്ലസ് നേടിയ എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂനും നിർദേശങ്ങളുമായെത്തിയത് അൻഷിക്ക് ഉൗർജം നൽകി. സ്കൂളിലെ അധ്യാപകരും പിന്തുണയുമായെത്തി. മാതൃക പരീക്ഷയും കമ്പ്യൂട്ടറിലെഴുതി മികച്ച വിജയം കൈവരിച്ചിരുന്നു.
ദുൈബയിൽ നടന്ന ഇശൽ ലൈല പ്രോഗ്രാമിൽ നടൻ മമ്മൂട്ടിയിൽനിന്ന് പുരസ്കാരം സ്വീകരിച്ചിട്ടുള്ള അൻഷി സാമൂഹിക ക്ഷേമ വകുപ്പിെൻറ ജില്ലതല ഉജ്ജ്വലബാല്യം പുരസ്കാരവും കരസ്ഥമാക്കി. 14 ഭാഷകൾ കൈകാര്യം ചെയ്യും. ശാസ്ത്രീയ സംഗീതത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ ഇൻറർനാഷനൽ സംഘടനയുടെ കേരളത്തിെൻറ പ്രഥമ അംബാസഡറുമാണ് ഇൗ മിടുക്കി. സിവിൽ സർവിസാണ് ലക്ഷ്യം. എടപ്പറ്റയിലെ ടി.കെ. അബ്ദുൽ ബാരിയുടെയും ഷംലയുടെയും ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.