പുളിക്കൽ: പറപ്പൂരിൽ 25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിൽ വീണ പോത്തിന് അഗ്നിരക്ഷ സേന രക്ഷകരായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആനക്കോട്ടിൽ വീട്ടിൽ റഫീഖിന്റെ പോത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. സമീപത്ത് കെട്ടിയ പോത്ത് അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ മലപ്പുറം മുണ്ടുപറമ്പ് അഗ്നിരക്ഷ സേനയിൽ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനാംഗങ്ങളായ എ.എസ്. പ്രദീപ്, കെ. സുധീഷ് എന്നിവർ കിണറ്റിലിറങ്ങി പോത്തിനെ ബെൽറ്റ് ധരിപ്പിച്ചു മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി. പോത്തിന് കാര്യമായി പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മറ്റുസേനാംഗങ്ങളായ വി.പി. നിഷാദ്, പി. അമൽ, ഹോം ഗാർഡ് സുരേഷ് ബാബു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.