മേപ്പാടം റോഡിൽ സ്ഥാപിച്ച സേഫ്റ്റി കോൺവെക്സ് മിറർ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

ഫിറോസ് കുന്നംപറമ്പിലി​െന ആദരിച്ചു

മമ്പാട്: ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ മേപ്പാടം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.

അതോടൊപ്പം മേപ്പാടത്തെ സ്ഥിരം അപകട വളവിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ച റോഡ് സേഫ്റ്റി കോൺവെക്സ് മിററി​െൻറ ഉദ്ഘാ​ടനവും അ​​േദ്ദഹം നിർവഹിച്ചു.

കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്ന്​ എം.എസ്​സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും സി.എസ്​.​െഎ.ആർ^എൻ.ഇ.ടി പരീക്ഷയിൽ 60ാം റാങ്കും നേടി യു.എ.ഇ യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡിക്ക് അഡ്മിഷൻ നേടിയ മാഹിറ ബഷ്റിയെ ഫിറോസ് കുന്നംപറമ്പിൽ മെ​മ​േൻറാ നൽകി ആദരിച്ചു.

ക്ലബ് പ്രസിഡൻറ്​ മുനീർ മേപ്പാടം അധ്യക്ഷത വഹിച്ചു. കെ.പി. ഫാസിൽ, കെ.എം. മുനീർ, കെ.എം. ഹബീബ്, ശൈലേഷ്, സി. സിദ്ദീഖ്, വി. സിറാജ്, റഹീം മൂർഖൻ, പി. അഷ്റഫ്, പി.കെ. റുമൈസ്, പി.കെ. നിസാർ എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.