മലപ്പുറം: ജില്ലയിൽനിന്ന് ശേഖരിച്ച ശർക്കരയിലും മായം ചേർക്കലിെൻറ കറ. ഒാണം സ്ക്വാഡ് പരിശോധനയുടെ ഭാഗമായി ജില്ലയിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ മനുഷ്യശരീരത്തിന് ഹാനികരവും നിരോധിതവുമായ കൃത്രിമ നിറം റോഡാമിൻ ബിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
മായം ചേർന്ന ശർക്കര കണ്ടെടുത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുെമന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ ജി. ജയശ്രീ അറിയിച്ചു. ഒാണക്കാലത്തോടനുബന്ധിച്ച് വകുപ്പിെൻറ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധന അവസാനിച്ചു. ജില്ലയിലെ 16 സർക്കിളുകളിലായി മൂന്ന് സ്ക്വാഡുകളാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പരിശോധന നടത്തിയ 458 സ്ഥാപനങ്ങളിൽ ന്യൂനത കണ്ടെത്തിയ 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇവർക്ക് 61,000 രൂപ പിഴ ചുമത്തി.
മായം ചേർത്തതായി സംശയമുള്ള 29 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പായസം മിക്സ്, ശർക്കര, അരി, അരി അട, ചിപ്സ്, പാൽ, നെയ്യ്, വെളിച്ചെണ്ണ, ഭക്ഷ്യഎണ്ണ, ഉപ്പ് എന്നിവയാണ് അയച്ചത്. ഇതിൽ ശർക്കരയുടെ ഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ 'ബൂസ്റ്റ് സേഫ്' ഒായിൽ സർവേയുടെ ഭാഗമായി വിവിധ ഇനങ്ങളിലുള്ള എട്ട് ഭക്ഷ്യഎണ്ണ സാമ്പിളുകൾ കാക്കനാട് റീജനൽ അനലിറ്റിക്കൽ ലാബിലേക്കും പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.